Kerala

ദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍ ശിവരാജന്‍

മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു

ദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍ ശിവരാജന്‍
X

തിരുവനന്തപുരം: കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എന്‍ ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ വിവാദ പരാമര്‍ശം.

തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.






Next Story

RELATED STORIES

Share it