Kerala

ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ബിജെപിയല്ല: തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചോ ആറോ സീറ്റുകളില്‍ ബിഡിജെഎസ് മല്‍സരിക്കും. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കും.

ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ബിജെപിയല്ല: തുഷാര്‍ വെള്ളാപ്പള്ളി
X

തിരുവനന്തപുരം: എന്‍ഡിഎ കേരളഘടത്തില്‍ ബിഡിജെഎസിന് ലഭിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ബിജെപി അല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശിവഗിരി തീര്‍ഥാടക സര്‍ക്യൂട്ട് ഉദ്ഘാടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചോ ആറോ സീറ്റുകളില്‍ ബിഡിജെഎസ് മല്‍സരിക്കും. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കും.

തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. പക്ഷെ നേതാക്കള്‍ മത്സര രംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ വെള്ളാപ്പളളി പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നുണ്ട്. തുഷാര്‍ മല്‍സരിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിരുന്നു. ബിഡിജെഎസിന് നാലൂസീറ്റ് നല്‍കിയാല്‍ മതിയെന്നും വിജയസാധ്യതയുള്ളവരെ മാത്രമെ സ്ഥാനാര്‍ഥിയാക്കാവൂ എന്നും ബിജെപി കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it