Kerala

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ കത്തോലിക്ക വിശ്വാസികളെ പരിഹസിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍(എസ് ഒ എസ്) ഭാരവാഹികള്‍ വാര്‍ര്‍ത്താ കുറുപ്പില്‍ ആരോപിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ എത്തിയ സമയത്ത് കന്യാസ്ത്രീ ആയിരുന്ന വിശുദ്ധ.അല്‍ഫോണ്‍സായുടെ കബറിടത്തിലെത്തി മൊഴിയടങ്ങുന്ന ഡയറി വച്ച് പ്രാര്‍ത്ഥിച്ചു എന്നത് വെറും പ്രഹസനമായി മാത്രമെ കാണാന്‍ കഴിയു

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍
X

കൊച്ചി:ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍.കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ കത്തോലിക്ക വിശ്വാസികളെ പരിഹസിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍(എസ് ഒ എസ്) ഭാരവാഹികള്‍ വാര്‍ര്‍ത്താ കുറുപ്പില്‍ ആരോപിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ എത്തിയ സമയത്ത് കന്യാസ്ത്രീ ആയിരുന്ന വിശുദ്ധ.അല്‍ഫോണ്‍സായുടെ കബറിടത്തിലെത്തി മൊഴിയടങ്ങുന്ന ഡയറി വച്ച് പ്രാര്‍ത്ഥിച്ചു എന്നത് വെറും പ്രഹസനമായി മാത്രമെ കാണാന്‍ കഴിയുവെന്ന് എസ്ഒഎസ് ഭാരവാഹികള്‍ പറഞ്ഞു. ക്രിസ്ത്യാനികളുടെ പുണ്യസ്ഥലമായ ഭരണങ്ങാനത്തെ അവഹേളിക്കുന്നതിന് തുല്യമായ നടപടി ആയി മാത്രമെ കാണാന്‍ കഴിയൂ. സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ മാത്രമല്ല വിരുദ്ധരും തന്റെ നടപടികളെ ന്യായീകരിക്കും എന്ന ഒരു തെറ്റായ സന്ദേശം നല്‍കുകയായിരുന്ന ബിഷപ് ഫ്രാങ്കോയുടെ ലക്ഷ്യം. കെവിന്‍ വധക്കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ വക്കീല്‍ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോക്കു വേണ്ടി കോടതിയില്‍ ഹാജരായത് ഇതില്‍ എസ് ഒഎസിന് ആശങ്കയുണ്ട്. കേസില്‍ പോലിസിനെ സ്വാധീനിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി മാത്രമെ ഇത് കാണാന്‍ കഴിയൂ. ഒരു കേസില്‍ സര്‍ക്കാരിന് വേണ്ടിയും മറ്റൊരു കേസില്‍ സര്‍ക്കാരിനെതിരെയും വാദിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്നും എസ് ഒ എസ് പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it