Kerala

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ജീവന് ഭീഷണിയെന്ന് സാക്ഷിയായ സിസ്റ്റര്‍ ലിസി

താന്‍ സത്യത്തിനൊപ്പം നില്‍ക്കും മൊഴി മാറ്റി നല്‍കില്ല.തിരികെ വിജയവാഡയ്ക്ക് പോകാത്തത് ജീവനില്‍ ഭയമുളളതുകൊണ്ടാണ്.മരിക്കാന്‍ ഭയമില്ല.ബിഷപ് ഫ്രാങ്കോയെ തനിക്ക് ഭയമുണ്ട്.ബിഷപ് ഫ്രാങ്കോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് തന്റെ വിശ്വാസം.മരിച്ചാലും താന്‍ മൊഴി മാറ്റില്ലെന്ന് അവര്‍ക്കറിയാം.അതു കൊണ്ടു തന്നെ ഇല്ലാതാക്കാനായിരിക്കും അവരുടെ ശ്രമമെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറഞ്ഞു.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ജീവന് ഭീഷണിയെന്ന് സാക്ഷിയായ സിസ്റ്റര്‍ ലിസി
X

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബിഷപ് ഫ്രാങ്കോയുടെ ആളുകള്‍ തന്നെ അപായപ്പെടുത്തമെന്നും കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേല്‍.ഒരു സ്വകാര്യ ചാനിലിനു നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്.2004 മുതല്‍ ഇന്ത്യയിലെ വിവിധ സന്യാസ സഭകളില്‍ കന്യാസ്ത്രീകളെയടക്കം ധ്യാനിപ്പിക്കുന്നതിന് പരിശീലനം നേടി സുവിശേഷ വേല ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്ന് സിസ്റ്റര്‍ ലിസി പറഞ്ഞു .2011 ല്‍ ജലന്ധറില്‍ ധ്യാനിപ്പിക്കാന്‍ ചെന്നപ്പോള്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ സ്ഥാപക പിതാവാണ് തനിക്ക് ഇപ്പോഴത്തെ ബിഷപ് ഫ്രാങ്കോയുടെ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ പരിചയെപ്പെടുത്തിയത്.വിശുദ്ധമായ ജിവിതം നയിക്കുന്ന വ്യക്തിയാണ് ജനറാള്‍ ആയ ഈ കന്യാസ്ത്രിയെന്നാണ് തന്നോട് പറഞ്ഞത്.ഇവരുമായി ഇടപഴകിയതോടെ ഇത് സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. ധ്യാനം കഴിഞ്ഞു താന്‍ മടങ്ങി പോന്നപ്പോള്‍ അവരോട് തനിക്ക് വ്യക്തിപരമായ അടുപ്പം തോന്നി.2013 ല്‍ ജനറാള്‍ സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞതോടെ ഈ കന്യാസ്ത്രീ കുറവിലങ്ങാട് മഠത്തിലേക്ക് സ്ഥലം മാറി പോന്നു.തുടര്‍ന്ന് തന്റെ അഭ്യര്‍ഥന പ്രകാരം ഇവര്‍ വൃദ്ധ സദനത്തിലെത്തി ക്ലാസെടുക്കാറുണ്ടായിരുന്നു.പിന്നീട് തനിക്കുണ്ടായ പീഢന അനുഭവം കന്യാസ്ത്രീ തന്നോട് പങ്കുവെച്ചു.അന്നു മുതല്‍ ഇപ്പോഴും ആ കന്യാസ്ത്രീയക്ക് മാനസികമായി താന്‍ പിന്തുണ നല്‍കി വരികയാണ്.കേസു വന്നതിനു ശേഷമാണ് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്.

തനിക്ക് ഇപ്പോള്‍ 56 വയസുണ്ടെങ്കിലും തന്റെ മനസ് ഏറെ വേദനിച്ചത് ഈ കന്യാസ്ത്രീയക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായെന്നു കേട്ടതാണ്.ഇത് തനിക്ക് മാനസികമായി വളകെ ബുദ്ധിമുട്ടുണ്ടാക്കി.എന്നിട്ടും താന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. കാരണം ആത്മീയ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തന്നോട് ഇത് പറഞ്ഞത്. അതിലുപരി ഇവര്‍ ഒരു സന്യാസിനി സഭയുടെ ജനറാള്‍ ആയിരുന്നു.തനിക്ക് ഈ കന്യാസ്ത്രീയുമായി ബന്ധമുള്ള കാര്യം തന്റെ സൂപ്പീരിയര്‍മാര്‍ക്ക് അറിയാം. പോലീസ് കേസായപ്പോള്‍ ഉടന്‍ തന്നെ മഠത്തിലെ സുപ്പീരിയര്‍ തന്നോട് പറഞ്ഞു ഇനി ഫോണ്‍ വിളിച്ച് അവരോട് ഒന്നും മിണ്ടരുതെന്ന്.അന്നു രാത്രിയില്‍ മഠത്തിലെ പ്രൊവിന്‍ഷ്യാള്‍ തന്നെ വിളിച്ചു പറഞ്ഞു തന്റെ ആളുകളായ കന്യാസ്ത്രീകളാണ് എല്ലാത്തിനും കാരണക്കാരെന്നും അതിനാല്‍ അവരെ ഇനി ബന്ധപ്പെടരുതെന്നും.ഇതനുസരിച്ച് താന്‍ അവരെ പിന്നീട് ബന്ധപ്പെട്ടില്ല.പീഡനത്തിനിരയായ കന്യാസ്ത്രീ മോശക്കാരിയാണെന്ന് വരുത്താന്‍ നല്‍കിയ കേസില്‍ തന്റെ പേരു ചേര്‍ത്തത് ബിഷപ് ഫ്രാങ്കോ കൊടുത്ത തെളിവിലാണ്.അങ്ങനെയാണ് പോലീസ് തന്നെ സമീപിക്കുന്നത്.തന്നോട് പോലീസ് ചോദിച്ച ചോദ്യത്തിന് താന്‍ നേരായ ഉത്തരം നല്‍കി.എന്നാല്‍ പ്രൊവിന്‍ഷ്യാള്‍ അമ്മ പറയുന്നത് താന്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി കൊടുത്തുവെന്നാണ്.എന്നാല്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെകുറിച്ച്, ഡല്‍ഹിയിലെ ദമ്പതികളെ കുറിച്ച് പോലീസ് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് താന്‍ ചെയ്തത്.തനിക്ക് അറിയാവുന്ന കാര്യം താന്‍ സത്യസന്ധമായി പറഞ്ഞു.താന്‍ അത് പറഞ്ഞില്ലെങ്കില്‍ കള്ളസാക്ഷ്യം പറഞ്ഞ വ്യക്തിയാകും.താന്‍ മൊഴി നല്‍കാതിരിക്കാന്‍ എട്ടുമാസമായി സഭാ നേതൃത്വം നോക്കുകയായിരുന്നു.ജൂലൈ 26 ന് ജനറാള്‍ അമ്മയുടെ നാമഹേതു തിരുന്നാള്‍ ആയിരുന്നു.അന്ന് താന്‍ വിജയവാഡയില്‍ ചെന്നപ്പോള്‍ എല്ലാ കാര്യവും അവരോട് പറഞ്ഞു ഇതിനു മറുപടിയായി അവര്‍ പറഞ്ഞത് ഇത്തരം കാര്യങ്ങളില്‍ ഇടപെടണ്ട എന്നാണ്. ഇതോടെ തനിക്ക് മനസിലായി സാക്ഷി പറയാന്‍ ഇവര്‍ സമ്മതിക്കില്ലെന്ന്.

തുടര്‍ന്ന് താന്‍ മടങ്ങിപ്പോന്നു. തന്നെക്കൊണ്ട് മൊഴി പറയിക്കാതിരിക്കാന്‍ ഇവര്‍ എന്തു ദുഷ്ടതയും ചെയ്യാന്‍ മടിക്കില്ലെന്ന് തനിക്ക് ബോധ്യമായി. ഇത് തനിക്ക് വലിയ വേദനയായി. ഇതോടെ തനിക്ക് ശാരീരികമായ അസ്വസ്ഥയും വര്‍ധിച്ചു.തുടര്‍ന്ന് തനിക്ക് കടുത്ത ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയി.അപ്പോഴും ബിഷപ് ഫ്രാങ്കോയക്കെതിരായ കേസിന്റെ വാര്‍ത്തകള്‍ ചാനലകളില്‍ വരുന്നുണ്ടായിരുന്നു. താന്‍ കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന അറിഞ്ഞപ്പോള്‍ ആശുപത്രിയിലെ സിസ്റ്റര്‍ മാര്‍ തന്നോട്ട് ചോദിച്ചു.താന്‍ അവരോട് സത്യം പറഞ്ഞു. അതിന്റ പേരില്‍ ഇവര്‍ തനിക്കെതിരെ പറഞ്ഞത് താന്‍ ആശുപത്രിയില്‍ കിടന്ന് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് രോഗം മാറാതെ അവിടെ നിന്നും വിട്ടെന്നുമാണ്.ഇതിനു ശേഷം ഇവര്‍ അവിടെ നിന്നും 250 കിലോമീര്‍ ദൂരമുള്ള തെലുങ്കാനിയിലെ തങ്ങളുടെ തന്നെ കോണ്‍ഗ്രിഗേഷനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.വാഹനത്തില്‍ കൊണ്ടുപോകുന്നതിന് പകരം തണുപ്പത്ത് തീവണ്ടി മാര്‍ഗമാണ് കൊണ്ടു പോയത്.കടുത്ത രോഗാവസ്ഥയിലായിരുന്നു താന്‍. ശ്വാസം പോലും വിടാന്‍ പറ്റില്ലായിരുന്നു. ഫ്രാങ്കോയക്കെതിരായി നല്‍കിയ മൊഴി മാറ്റിക്കാന്‍ പ്രൊവിന്‍ഷ്യല്‍ അല്‍ഫോണ്‍സ ശ്രമിച്ചു.പച്ചക്കളള്ളമാണ് തന്നെ അവര്‍ പറഞ്ഞു കേള്‍പ്പിച്ചത്.അത് തനിക്ക് പറയാന്‍ നാണക്കേടാണ്.തുടര്‍ന്ന് അവര്‍ കേരളത്തില്‍ നിന്നും സ്ഥലമാറ്റമാണെന്ന് പറഞ്ഞ് തനിക്ക് എഴുത്ത് തന്നു.കേരളത്തില്‍ ചെയ്യുന്ന സുവിശേഷ ജോലിയില്‍ നിന്നും പിന്‍വലിക്കുന്നുവെന്നും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നും നിര്‍ദേശിച്ചു. ഇത് തനിക്ക് വിലയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി.എന്നിട്ടും അനുസരണത്തോടെ സ്വീകരിച്ചു.സത്യം പറഞ്ഞു മരിക്കാനാണ് തനിക്ക് ഇഷ്ടം.ഇതിനിടയില്‍ തന്റെ മാതാവിന്റെ രോഗം കൂടി ആശുപത്രിയില്‍ ആയി. തന്നെ അമ്മയെ കാണാന്‍ പോകാന്‍ അനുവദിക്കണമെന്ന് ഇവരോട് പറഞ്ഞപ്പോള്‍ തന്നെ കളിയാക്കുകയാണ് ഇവര്‍ ചെയ്തത്.തനിക്ക് മാനസിക വിഭ്രാന്തി പോലെയായി.തന്റെ സഹോദരങ്ങളോടോ അമ്മയോടോ പോലും സംസാരിക്കാന്‍ ഇവര്‍ അനുവദിച്ചില്ല.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിനുള്ള ശിക്ഷയായിരുന്നു ഇത്.തന്നെ മാനസിക രോഗിയാക്കി ചികില്‍സിപ്പിച്ച് താന്‍ കൊടുത്ത മൊഴിക്ക് തെളിവില്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന്് തനിക്ക് തോന്നി.തുടര്‍ന്ന് താന്‍ കേരളത്തിലേക്ക് പോകുമെന്ന് നിര്‍ബന്ധം പറഞ്ഞു.തുടര്‍ന്ന് ഇവര്‍ തന്നെക്കൂട്ടി ജനറാളിന്റെ അടുത്തെത്തിച്ച് തനിക്കെതിരെ കുറ്റങ്ങള്‍ നിരത്തി.തുടര്‍ന്ന് താന്‍ എല്ലാ കാര്യവും താന്‍ ജനറാളിനോട് പറഞ്ഞു.താന്‍ സത്യത്തിനൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.പിറ്റേ ദിവസം താന്‍ അവിടെ നിന്നും പോന്നു. ഇപ്പോഴും കടുത്ത പീഡനമാണ് നേരിടുന്നത്.തന്നെ സഭാ വിരോധിയാക്കി മാറ്റി.പോലീസ് ഇടപെട്ടാണ് തന്റെ ഫോണ്‍ പോലും ഇവരുടെ കൈയില്‍ നിന്നും വാങ്ങി തന്നത്.തനിക്ക് മരുന്നിന് പോലും പണം തരുന്നില്ല. വലിയ രോഗിയായി മാറി.റോഡിലിറങ്ങി യാചിച്ചാണ് തലയില്‍ വെയ്ക്കാന്‍ എണ്ണയ്ക്കുള്ള പൈസ വാങ്ങിയത്.മൊഴി കൊടുത്തതിന്റെ പേരില്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണ്. തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.താന്‍ മൊഴി മാറ്റി പറയില്ല. ബിഷപ് ഫ്രാങ്കോ ചെയ്തത് വലിയ തെറ്റാണ്. അതിനു നേരെ സഭാ അധികാരികള്‍ കണ്ണടയ്ക്കുകയാണ്.സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ കാര്യത്തില്‍ കൈയൊഴിഞ്ഞ വ്യക്തിയാണ്. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കില്ലാത്ത തീഷ്ണതയെന്തിനാണ് ലിസിക്കെന്ന് തന്നോട് ഒരു കന്യാസ്ത്രീ ചോദിച്ചു.എന്നാല്‍ താന്‍ സത്യത്തിനൊപ്പം നില്‍ക്കും മൊഴി മാറ്റി നല്‍കില്ല.തിരികെ വിജയവാഡയക്ക് പോകാത്തത് ജീവനില്‍ ഭയമുളളതുകൊണ്ടാണ്.മരിക്കാന്‍ ഭയമില്ല.ബിഷപ് ഫ്രാങ്കോയെ തനിക്ക് ഭയമുണ്ട്.ബിഷപ് ഫ്രാങ്കോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് തന്റെ വിശ്വാസം.മരിച്ചാലും താന്‍ മൊഴി മാറ്റില്ലെന്ന് അവര്‍ക്കറിയാം.അതു കൊണ്ടു തന്നെ ഇല്ലാതാക്കാനായിരിക്കും അവരുടെ ശ്രമമെന്നും സിസ്റ്റര്‍ ലിസി വടക്കേല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it