Kerala

ബിഷപ്പ് ഫ്രാങ്കോ കേസ്: കൊറിയര്‍ സര്‍വീസില്‍നിന്നും പോലിസ് തെളിവ് ശേഖരിച്ചു

പാലായിലെ ബ്ലൂഡാര്‍ട്ട് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസ് വഴി റോമിലെ മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍മാര്‍ക്കും പരാതി അയച്ചിരുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പോലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതി ആരായാനാണ് പോലിസ് സംഘം കൊറിയര്‍ സര്‍വീസിലെത്തിയത്.

ബിഷപ്പ് ഫ്രാങ്കോ കേസ്: കൊറിയര്‍ സര്‍വീസില്‍നിന്നും പോലിസ് തെളിവ് ശേഖരിച്ചു
X
കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് പാലായിലെ കൊറിയര്‍ സര്‍വീസില്‍നിന്നും പോലിസ് തെളിവ് ശേഖരിച്ചു. പാലായിലെ ബ്ലൂഡാര്‍ട്ട് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസ് വഴി റോമിലെ മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍മാര്‍ക്കും പരാതി അയച്ചിരുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പോലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതി ആരായാനാണ് പോലിസ് സംഘം കൊറിയര്‍ സര്‍വീസിലെത്തിയത്. അന്വേഷണസംഘത്തിലുള്ള വൈക്കം എസ്‌ഐ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

കന്യാസ്ത്രീ 2018 മെയ് 15ന് റോമിലുള്ള മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍മാര്‍ക്കും കൊറിയര്‍ അയച്ചതിന് നല്‍കിയ രസീതിന്റെ പകര്‍പ്പുകള്‍ ഓഫിസിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചു. പോലിസ് കാണിച്ച രസീതിന്റെ പകര്‍പ്പുകള്‍ പ്രകാരം പാലായിലെ ബ്ലൂഡാര്‍ട്ട് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസ് വഴി റോമിലേയ്ക്ക് മാര്‍പാപ്പയുടെയും കര്‍ദിനാള്‍മാരുടെയും പേരിലേയ്ക്ക് അയച്ചതാണെന്ന് കൊറിയര്‍ തയ്യാറാക്കിയ ഓഫിസ് ജീവനക്കാരന്‍ പോലിസിനു മൊഴി നല്‍കി.

Next Story

RELATED STORIES

Share it