Kerala

ബിഐഎസ് റെയ്ഡ്: കൊച്ചിയില്‍ വ്യാജ എല്‍ഇഡി ലൈറ്റുകള്‍ പിടിച്ചെടുത്തു

തൃക്കാക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ എല്‍ഇഡി ട്യൂബ് ലൈറ്റുകളും, സ്ട്രീറ്റ് ലൈറ്റുകളും, ഫ്ളഡ് ലൈറ്റുകളും, സ്ലിം പാനല്‍ ലൈറ്റുകളും, സര്‍ഫസ് ലൈറ്റുകളും പിടിച്ചെടുത്തത്. 2016ലെ ബിഐഎസ് നിയമത്തിലെ സെക്ഷന്‍ 17(3) ലംഘിച്ച് മറ്റ് എല്‍ഇഡി നിര്‍മ്മാതാക്കളുടെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്തു വരികയായിരുന്നു ഈ സ്ഥാപനമെന്ന് അധികൃതര്‍ പറഞ്ഞു. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കി

ബിഐഎസ് റെയ്ഡ്: കൊച്ചിയില്‍ വ്യാജ എല്‍ഇഡി ലൈറ്റുകള്‍ പിടിച്ചെടുത്തു
X

കൊച്ചി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്(ബി ഐ എസ്) കൊച്ചി ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എഴുന്നൂറോളം വ്യാജ എല്‍ഇഡി ലൈറ്റുകള്‍ പിടിച്ചെടുത്തു. തൃക്കാക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ എല്‍ഇഡി ട്യൂബ് ലൈറ്റുകളും, സ്ട്രീറ്റ് ലൈറ്റുകളും, ഫ്ളഡ് ലൈറ്റുകളും, സ്ലിം പാനല്‍ ലൈറ്റുകളും, സര്‍ഫസ് ലൈറ്റുകളും പിടിച്ചെടുത്തത്. 2016ലെ ബിഐഎസ് നിയമത്തിലെ സെക്ഷന്‍ 17(3) ലംഘിച്ച് മറ്റ് എല്‍ഇഡി നിര്‍മ്മാതാക്കളുടെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്തു വരികയായിരുന്നു ഈ സ്ഥാപനമെന്ന് അധികൃതര്‍ പറഞ്ഞു.

ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കി.ഉല്‍പന്നങ്ങളിലെ ബിഐഎസ് രജിസ്ട്രേഷന്‍ മാര്‍ക്ക് യഥാര്‍ഥമാണോ എന്നുറപ്പാക്കാന്‍ ഉപഭോക്താക്കള്‍ http://www.bis.gov.in, www.crsbis.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബിഐഎസ് ലൈസന്‍സുകളുടെ തല്‍സ്ഥിതി പരിശോധിക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിഐഎസ് രജിസ്ട്രേഷന്‍ മാര്‍ക്കിന്റെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍മ്മാതാവിന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും സഹിതം പൊതുജനങ്ങള്‍ ബിഐഎസ് ഓഫിസിനെ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. അറിയിപ്പ് നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. സയന്റിസ്റ്റ്-ഇ & ഹെഡ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്, സെക്കന്‍ഡ് ഫ്ളോര്‍, സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ റീജ്യണല്‍ ഓഫീസ് കോംപ്ലക്സ്, മാവേലി റോഡ്, ഗാന്ധിനഗര്‍, കടവന്ത്ര പി.ഒ. കൊച്ചി-682020, ഫോണ്‍: 0484-2207174/75, 04842207366. ഇമെയില്‍: hkobo@bis.gov.in എന്നതാണ് വിലാസം

Next Story

RELATED STORIES

Share it