Kerala

കച്ചവടത്തിനു കൊണ്ടുവന്ന വളര്‍ത്തുപക്ഷികളെ ആരോഗ്യവിഭാഗം പിടിച്ചെടുത്തു

കോഴിക്കോട് നഗരത്തില്‍ പക്ഷികളെ വില്‍പന നടത്തരുതെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

കച്ചവടത്തിനു കൊണ്ടുവന്ന വളര്‍ത്തുപക്ഷികളെ ആരോഗ്യവിഭാഗം പിടിച്ചെടുത്തു
X

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കച്ചവടത്തിനായി കൊണ്ടുവന്ന വളര്‍ത്തുപക്ഷികളെ കോര്‍പറേഷന്റെ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് നഗരത്തില്‍ പക്ഷികളെ വില്‍പന നടത്തരുതെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വില്‍പനക്കെത്തിച്ചവയുടെ കൂട്ടത്തില്‍ ചത്ത കോഴിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇവയെ പരിശോധനക്കായി ബംഗളൂരുവിലേക്ക് അയക്കും.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും അടച്ചിടാന്‍ ജില്ലാ ജില്ലാ കലക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ അലങ്കാര പക്ഷികളെ വില്‍ക്കുന്നതും തടഞ്ഞിരുന്നു. അതേസമയം, ഉത്തരവ് അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കേരള മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it