Kerala

കോട്ടയത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച രാവിലെ ഒരുമണിക്കൂറിനിടെ രണ്ടിടത്താണ് അപകടമുണ്ടായത്.

കോട്ടയത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
X

കോട്ടയം: എംസി റോഡില്‍ വെള്ളക്കെട്ട് മൂലം രൂപപ്പെട്ട കുഴിയില്‍ വീണ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒരുമണിക്കൂറിനിടെ രണ്ടിടത്താണ് അപകടമുണ്ടായത്. തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നില്‍ ബൈക്ക് വെള്ളക്കെട്ടിലെ കുഴിയില്‍ചാടി മറിഞ്ഞ് യുവാവിനു പരിക്കേറ്റു. അടിച്ചിറയില്‍ തകര്‍ന്നുകിടക്കുന്ന റോഡിലെ കുഴിയില്‍ ചാടി മറിഞ്ഞാണ് യുവാവിനു പരിക്കേറ്റത്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികന്‍.

അപകടത്തില്‍ ബൈക്ക് യാത്രികനായ ഷോബിന്‍ ജെയിംസിന് തലയ്ക്ക് സാരമായ പരിക്കേറ്റു. ഹോസ്പിറ്റലിന്റെ കവാടത്തിന് കുറുകെയുണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡാണ് രണ്ടുദിവസം മാത്രം നീണ്ടുനിന്ന മഴയില്‍ തകര്‍ന്നത്. സംക്രാന്തി മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്ത് റോഡില്‍ പലയിടത്തും വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it