രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഐ ജി;വെടിയുതിര്‍ത്ത സംഘത്തെ തേടി പോലീസ് മുംബൈക്ക്
വെടിയുതിര്‍ത്തവര്‍ക്ക് മുംബൈയുമായി ബന്ധമൂളളവരാണെന്നൂം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ വന്നത് മുംബൈയില്‍ നിന്നാണെന്നും തിരികെ അങ്ങോട്ടു തന്നയാണ് മടങ്ങിയിരിക്കുന്നതെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം.മൂംബൈ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

കൊച്ചി: നടി ലീന മരിയയുടെ എറണാകുളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസില്‍ പോലീസ് മൂന്നാം പ്രതിയാക്കിയിരിക്കുന്ന അധോലോക നായകന്‍ രവി പൂജാരി സെനഗലില്‍ അറസ്റ്റിലായെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു.രവി പൂജാരിയെ സെനഗല്‍ പോലീസ് അറസ്റ്റു ചെയ്തതായി എറണാകുളം റേഞ്ച് ഐ ജി വിജയ് സാഖറെ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ കേരള പോലീസ് ചെയ്യുന്നുണ്ടെന്നും ഐജി വിജയസ് സാഖറെ പറഞ്ഞു. സെനഗലില്‍ അറസ്റ്റിലായിരിക്കുന്നത് രവി പൂജാരിയാണോ ആണെങ്കില്‍ ഇയാളെ എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ കേരള പോലീസ് ഇന്റര്‍ പോളിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഐജിയുടെ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.അതിനിടയില്‍ കേസിന്റെ അന്വേഷണത്തിനായി പോലീസ് സംഘം മുംബൈയിലേക്ക്് തിരിച്ചു.നടി ലീന മരിയ പോളിനെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തി പണം ആവശ്യപ്പെട്ടത് അധോലോകവുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രവി പൂജാരിയാണെന്ന്് ശബ്ദ സമ്പിളുകള്‍ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിരുന്നു.രവി പൂജാരിക്കെതിരെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രവി പൂജാരിക്കെതിരെ മുംബൈയിലുള്ള കേസുകളുടെ വിശദാശവും പോലീസ് ശേഖരിക്കും.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്തത് ഇതിനു ശേഷം സംഘം ഇവിടെ വലിച്ചെറിഞ്ഞ പേപ്പറില്‍ രവി പൂജാരിയുടെ പേരും പരാമര്‍ശിച്ചിച്ചിരുന്നു.വെടിയുതിര്‍ത്തവര്‍ക്ക് മുംബൈയുമായി ബന്ധമൂളളവരാണെന്നൂം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ വന്നത് മുംബൈയില്‍ നിന്നാണെന്നും തിരികെ അങ്ങോട്ടു തന്നയാണ് മടങ്ങിയിരിക്കുന്നതെന്നുമാണ്് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.മൂംബൈ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ജനുവരി 19ന് രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായെന്നാണ് വിവരം പുറത്തുവന്നത്. സംഭവം സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തുകയും ചെയ്തിരുന്നു. രവി പൂജാരി ഒളിവില്‍ കഴിഞ്ഞ സ്ഥലം നാലുമാസം മുമ്പ് കണ്ടെത്തുകയും സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തെന്നാണ് കുമാരസ്വാമി പറഞ്ഞത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രവി പൂജാരിക്കെതിരേ 60 ലേറെ ക്രിമിനല്‍ കേസുകളുണ്ട്. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് കൂടുതല്‍. നിലവിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടി ലീന മരിയയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുക്കുമെന്നും വിവരമുണ്ട്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT