ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ് : രവി പൂജാരയെ വിട്ടുകിട്ടുന്നതിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ക്രൈം ബ്രാഞ്ചിന്റെ കത്ത്
ബംഗളുരുവിലെ ഐബി ഓഫീസിനാണ് കത്ത് കൈമാറിയത്. സെനഗലില്‍ അറസ്റ്റിലായ രവി പൂജാരയെ ഇന്ത്യയിലെത്തിക്കാനും നടപടിയാരംഭിച്ചിട്ടുണ്ട്.നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. അന്വേഷണത്തിന്റെ ആദ്യപടിയായാണ് രവി പൂജാരയെ വിട്ടുകിട്ടുന്നതിന് കത്ത് നല്‍കിയത്. ഐബി ഈ കത്ത് ഇന്ത്യന്‍ എംബസി വഴി സെനഗലിന് കൈമാറും

കൊച്ചി; നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയായ അധോലോക നായകന്‍ രവി പൂജാരയെ വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് (ഐബി) കത്ത് നല്‍കി. ബംഗളുരുവിലെ ഐബി ഓഫീസിനാണ് കത്ത് കൈമാറിയത്. സെനഗലില്‍ അറസ്റ്റിലായ രവി പൂജാരയെ ഇന്ത്യയിലെത്തിക്കാനും നടപടിയാരംഭിച്ചിട്ടുണ്ട്.നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. അന്വേഷണത്തിന്റെ ആദ്യപടിയായാണ് രവി പൂജാരയെ വിട്ടുകിട്ടുന്നതിന് കത്ത് നല്‍കിയത്. ഐബി ഈ കത്ത് ഇന്ത്യന്‍ എംബസി വഴി സെനഗലിന് കൈമാറും. രവി പൂജാരയ്‌ക്കെതിരെ മുംബൈ, ബംഗളുരു എന്നിവിടങ്ങളിലായി 16 കേസുകള്‍ ഉണ്ട്.
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരയുടെ പങ്ക് കണ്ടെത്തിയതിനാലാണ് ഇയാളെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് കത്ത് നല്‍കിയത്. എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഐബി എംബിസിക്ക് കത്ത് നല്‍കുക. നടപടികള്‍ പൂര്‍ത്തിയായാല്‍ രവി പൂജാരയെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ ആവശ്യമെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളില്‍ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ രവി പൂജാര പ്രാദേശിക ഗുണ്ടകളുടെ സഹായം തേടിയതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ബ്യൂട്ടി പാര്‍ലറിലേക്ക് വെടിവയ്ച്ചത്. രക്ഷപെട്ട പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളും വിളിയുടെ വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തേടെ പരിശോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടന്നത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT