Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

എറണാകുളം സെന്‍ട്രല്‍ യൂനിറ്റാണ് അന്വേഷണം നടത്തുന്നത്.മുംബൈ അടക്കം സംസ്ഥാനത്തിനു പുറത്തേയക്കും അന്വേഷണം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് സെട്രല്‍ യൂനിറ്റിന് അന്വേഷണ ചുമതല നല്‍കിയിരിക്കന്നത്. ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.കേസ് ഫയലുകള്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
X

കൊച്ചി: നടി ലീന മരിയയുടെ എറണാകുളം പനമ്പിളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവെയ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എറണാകുളം സെന്‍ട്രല്‍ യൂനിറ്റാണ് അന്വേഷണം നടത്തുന്നത്.മുംബൈ അടക്കം സംസ്ഥാനത്തിനു പുറത്തേയക്കും അന്വേഷണം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് സെന്‍ട്രല്‍ യൂനിറ്റിന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.കേസ് ഫയലുകള്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ രവി പൂജാരി എതാനും ദിവസം മുമ്പ് സെനഗലില്‍ വെച്ച് അവിടുത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ കേസില്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടു കിട്ടണമെന്ന് നേരത്തെ കേരള പോലീസ് ഇന്റര്‍ പോളിന് കത്ത് നല്‍കിയിരുന്നു. രവി പൂജാരിക്കെതിരെ മുംബൈയിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രവി പൂജാരിയെ ഇന്ത്യയക്ക് കൈമാറുമ്പോള്‍ ബ്യൂടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടുന്നതിനുള്ള നടപടിയും ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ലീന മരിയയ്ക്കു വന്ന ഭീഷണി ഫോണ്‍ കോള്‍ രവി പൂജാരിയുടേതാണെന്് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ രവി പൂജാരിയുടെ പേര് എഴുതിയ കടലാസ് ഇവിടെ വലിച്ചെറിയുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രവി പൂജാരിയുടെ പങ്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വെടിയുതിര്‍ത്തവര്‍ മുംബൈയില്‍ നിന്നാണ് വന്നതെന്നും തിരികെ അങ്ങോട്ടേയ്ക്ക് തന്നെയാണ് മടങ്ങിയതെന്നു വെടിവെയ്പുണ്ടാകുന്നതിനു തൊട്ടു മുമ്പുള്ള സമയങ്ങളില്‍ എറണാകുളത്ത് നിന്നും മുംബൈയ്ക്ക് കോളുകള്‍ പോയതായും അന്വേഷണ സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇവരെ കണ്ടെത്താന്‍ മുംബൈയ്ക് പോയിരുന്നു. അന്വേഷണം ക്രൈംബാഞ്ച് ഏറ്റെടുത്ത സാഹചര്യത്തില്‍ പുതിയ അന്വേഷണ സംഘം മുംബൈയക്ക് പോകുമെന്നാണ് വിവരം


Next Story

RELATED STORIES

Share it