Kerala

തക്കാളിപ്പനി; 'കുട്ടികൾക്ക് രോ​ഗം പകരാതെ ശ്രദ്ധിക്കുക, ആശങ്ക വേണ്ട'; ആരോ​ഗ്യ മന്ത്രി

ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം.

തക്കാളിപ്പനി; കുട്ടികൾക്ക് രോ​ഗം പകരാതെ ശ്രദ്ധിക്കുക, ആശങ്ക വേണ്ട; ആരോ​ഗ്യ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്- ഫൂട്ട്- മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) റിപോർട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയിൽ എത്തിയതായും റിപോർട്ട് ചെയ്തിട്ടില്ല.

ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമായേക്കാം. മാത്രമല്ല അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതിനാൽ ഏറെ ശ്രദ്ധ വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികൾക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it