Kerala

സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം.

സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുമതി. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബ്ബുകളിലും മദ്യം വിളമ്പാം. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം.

കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ തുടങ്ങിയ നിബന്ധനകളുമുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി ബാറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. നിലവില്‍ ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനമെടുത്തിരുന്നില്ല.

Next Story

RELATED STORIES

Share it