Kerala

ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളില്‍ ഒരു ഭാഗം നഗരത്തിലെ ഒരു സ്‌കൂളിന്റെ പരിസരത്ത് വച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കൊച്ചി നഗരത്തില്‍ കുറച്ചു വിറ്റതിനു ശേഷം ബാക്കിയുള്ള മുഴുവന്‍ ഉല്‍്പന്നങ്ങളും പെരുമ്പാവൂര്‍ നഗരത്തിലേക്ക് ആണ് വില്‍പനക്ക് ഇവര്‍ കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍ കൊണ്ടു പോകുന്ന ട്രാവല്‍ ബാഗിലാണ് പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടു വരുന്നത് ബാംഗ്ലൂരില്‍ നിന്ന് വാങ്ങുന്ന വിലയുടെ പത്തിരട്ടി ലാഭത്തിലാണ് ഇവര്‍ ഇവിടെ വില്‍ക്കുന്നതെന്ന് പോലിസ് പറഞ്ഞു.

ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച  നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍
X

കൊച്ചി: ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം കൊച്ചി സെന്‍ട്രല്‍ പോലീസ് പിടിച്ചെടുത്തു. അസം സ്വദേശികളായ മൂന്നു പേര്‍ പിടിയില്‍.ബാംഗ്ലൂരില്‍ നിന്നും തീവണ്ടി മാര്‍ഗം കൊച്ചിയില്‍ എത്തിച്ച നാലായിരത്തോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടിച്ചെടുത്തത്. നസ്രുള്‍ (21), റസിഫുള്‍ (26) സാദിഖ് (29) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളില്‍ ഒരു ഭാഗം നഗരത്തിലെ ഒരു സ്‌കൂളിന്റെ പരിസരത്ത് വച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കൊച്ചി നഗരത്തില്‍ കുറച്ചു വിറ്റതിനു ശേഷം ബാക്കിയുള്ള മുഴുവന്‍ ഉല്‍്പന്നങ്ങളും പെരുമ്പാവൂര്‍ നഗരത്തിലേക്ക് ആണ് വില്‍പനക്ക് ഇവര്‍ കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍ കൊണ്ടു പോകുന്ന ട്രാവല്‍ ബാഗിലാണ് പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടു വരുന്നത് ബാംഗ്ലൂരില്‍ നിന്ന് വാങ്ങുന്ന വിലയുടെ പത്തിരട്ടി ലാഭത്തിലാണ് ഇവര്‍ ഇവിടെ വില്‍ക്കുന്നതെന്ന് പോലിസ് പറഞ്ഞു.

എല്ലാ മാസങ്ങളിലും ഇവര്‍ ബാംഗ്ലൂരില്‍ പോയി ഇവ വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന വില്‍ക്കാറുണ്ടെന്ന് ചോദ്യം ചെയ്തതില്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു. പെരുമ്പാവൂര്‍ ഭാഗത്തുള്ള കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഇതുപോലുള്ള കച്ചവടങ്ങള്‍ നടത്തുന്നതായാണ് അറിയുവാന്‍ സാധിച്ചതെന്നും പോലിസ് വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വ്യാപകമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി പോലീസിന് അറിവ് കിട്ടിയിരുന്നു ഇതിനെ തുടര്‍ന്ന് പോലിസ് പരിശോധന ശക്തമാക്കിയിരുന്നു അന്വേഷണസംഘത്തില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എസ് സാജന്‍ അശെ സണ്ണി പോലീസുകാരായ ജോളി, സ്റ്റീഫന്‍, സുനില്‍ ജലീല്‍, രതീഷ് ഇസഹാക്ക് രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു

Next Story

RELATED STORIES

Share it