Kerala

ബാങ്ക് അഴിമതി: കെപിസിസി സെക്രട്ടറി ഉള്‍പ്പെടുന്ന മുന്‍ ബാങ്ക് ഭരണസമിതി ഏഴ് കോടി തിരിച്ചടക്കാന്‍ ഉത്തരവ്

അനര്‍ഹമായ വായ്പകള്‍ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ ഒത്താശയോടെ നടന്ന തട്ടിപ്പില്‍ ഭരണസമിതി സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് അഴിമതി: കെപിസിസി സെക്രട്ടറി ഉള്‍പ്പെടുന്ന മുന്‍ ബാങ്ക് ഭരണസമിതി ഏഴ് കോടി തിരിച്ചടക്കാന്‍ ഉത്തരവ്
X

കല്‍പറ്റ: കെപിസിസി സെക്രട്ടറി ഉള്‍പ്പെടുന്ന മുന്‍ ബാങ്ക് ഭരണസമിതി 7 കോടി 28 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉത്തരവ്. പുല്‍പ്പള്ളി സഹകരണബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. 2016 - 17 കാലയളവില്‍ ബാങ്കില്‍ നടന്ന ക്രമക്കേടിനെ തുടര്‍ന്ന് ബാങ്കിന് ഏഴരക്കോടിയോളം രൂപ നഷ്ടമായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തി. ഇതുപ്രകാരം ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ കെ കെ എബ്രഹാം 65 ലക്ഷത്തോളം രൂപ തിരിച്ചടക്കണം. 12 ഭരണസമിതി അംഗങ്ങള്‍ കൂടി ബാക്കി തുകയും നല്‍കാന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

അംഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ജനുവരി പത്താം തീയതി വരെ സമയം നല്‍കിയിട്ടുണ്ട്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് പരാതിയുയരുകയും സഹകരണ നിയമം 65 പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കിയതിന്റെയും അടിസ്ഥാനത്തിലാണ നടപടി. ഭരണസമിതി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക്.

അനര്‍ഹമായ വായ്പകള്‍ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ ഒത്താശയോടെ നടന്ന തട്ടിപ്പില്‍ ഭരണസമിതി സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കി അനര്‍ഹര്‍ക്ക്വായ്പ നല്‍കിയതായും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ കെ പ്രേംജിത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുഴുവന്‍ ഭാരവാഹികളും തിരിച്ചടക്കേണ്ട തുകയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ കെകെ എബ്രഹാം 65 ലക്ഷത്തോളം രൂപ തിരിച്ചടക്കണം. 12 ഭരണസമിതി അംഗങ്ങള്‍ കൂടി ബാക്കി തുകയും നല്‍കാന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ ദിലീപ് കുമാര്‍ നിലവില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. വായ്പകള്‍ക്ക് ബാങ്കില്‍ ഈടുവെച്ച ഭൂമി ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ അല്ലെങ്കിലും ആണെന്ന് സാക്ഷ്യപ്പെടുത്തി അപേക്ഷകന്റെ വരുമാനത്തില്‍ വ്യാജരേഖയുണ്ടാക്കി, വിവിധയാളുകളുടെ പേരിലെടുത്ത വ്യാജവായ്പ ബാങ്കിലെ അംഗത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി നിയമപ്രകാരമല്ലാത്ത ആനുകൂല്യങ്ങള്‍ ഭരണസമിതി അംഗങ്ങള്‍ കൈപ്പറ്റി, രജിസ്റ്റര്‍ ചെയ്യാത്ത പവര്‍ ഓഫ് അറ്റോര്‍ണിയിന്‍ മേല്‍ ഏജന്റിന്റെ പേരില്‍ വായ്പ അനുവദിച്ചു തുടങ്ങി നിരവധി ക്രമക്കേടുകള്‍ ഭരണസമിതി നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എല്ലാവര്‍ക്കും രജിസ്ട്രാര്‍ കത്തയച്ചിട്ടുണ്ട്. തുക അടച്ചില്ലെങ്കില്‍ ജപ്തിയുള്‍പ്പെടെയുള്ള നടപടികളുണ്ടാവും.



Next Story

RELATED STORIES

Share it