Kerala

ബാബരി വിധി: നീതി നിഷേധത്തിനെതിരേ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്

വിയോജിപ്പുകള്‍ക്ക് ഭയംവിതച്ചു വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ജനാധിപത്യസമൂഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

ബാബരി വിധി: നീതി നിഷേധത്തിനെതിരേ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ബാബരി മസ്ജിദ് കേസിലുഉണ്ടായ സുപ്രിംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരേ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അറിയിച്ചു. വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ നടത്തിയ വിധിപ്രസ്താവം പക്ഷപാതപരവും അന്യായവുമാണ്.

വിയോജിപ്പുകള്‍ക്ക് ഭയംവിതച്ചു വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ജനാധിപത്യസമൂഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബാബരി കേസിലുണ്ടായ നീതി നിഷേധത്തിനെതിരേ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it