അഴീക്കല്‍ തുറമുഖത്ത് വിദേശത്തു നിന്നും നേരിട്ട് ചരക്ക് ഇറക്കുമതി ആരംഭിച്ചു

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്കുമതിക്ക് കൊച്ചിയില്‍ നിന്നും കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അഴീക്കലുള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ഈ സംവിധാനം ആരംഭിച്ചതോടെ അഴീക്കലില്‍ നിന്ന് വിദേശ ചരക്കുകള്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ കഴിയും.

അഴീക്കല്‍ തുറമുഖത്ത് വിദേശത്തു നിന്നും നേരിട്ട് ചരക്ക് ഇറക്കുമതി ആരംഭിച്ചു

അഴീക്കല്‍ തുറമുഖത്ത് വിദേശത്തു നിന്നുള്ള ചരക്കു കണ്ടയിനറുകളുമായി കപ്പലെത്തി. തുറമുഖത്ത് കസ്റ്റംസ് ഇഡിഐ സംവിധാനം യാഥാര്‍ഥ്യമായതോടെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള ഇറക്കുമതി ആരംഭിച്ചത്. മലേഷ്യയിലെ ക്ലാങ് തുറമുഖത്തു നിന്നും വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈ വുഡ്‌സിലേക്കുള്ള ചരക്കുമായാണ് കപ്പല്‍ തുറമുഖത്തെത്തിയത്. നിലവില്‍ കേരളത്തിലെ തുറമുഖങ്ങളില്‍ കൊച്ചിയില്‍ മാത്രമാണ് കസ്റ്റംസ് ഇഡിഐ ലഭ്യമായിട്ടുള്ളത്.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്കുമതിക്ക് കൊച്ചിയില്‍ നിന്നും കസ്റ്റംസിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അഴീക്കലുള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നത്. എന്നാല്‍ ഈ സംവിധാനം ആരംഭിച്ചതോടെ അഴീക്കലില്‍ നിന്ന് വിദേശ ചരക്കുകള്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് മലബാറിന്റെ വ്യവസായ വികസനത്തിന് കരുത്തു പകരും. ഉത്തര കേരളത്തില്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ മാത്രമാണ് നിലവില്‍ കസ്റ്റംസ് ഇഡിഐ സംവിധാനം ലഭ്യമായിട്ടുള്ളത്.

RELATED STORIES

Share it
Top