Kerala

അയോധ്യ പ്രശ്‌നം: മധ്യസ്ഥശ്രമങ്ങളെ പോപുലര്‍ഫ്രണ്ട് സ്വാഗതം ചെയ്തു

മൂന്നംഗ മധ്യസ്ഥസംഘത്തില്‍ വിവാദവ്യക്തി ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിരമിച്ച ജഡ്ജിക്ക് പകരം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്നെ മധ്യസ്ഥസംഘത്തെ നയിക്കുന്നത് കൂടുതല്‍ ഗുണകരമാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനുവേണ്ടി ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍. ബാബരി മസ്ജിദിന്‍മേലുള്ള അവകാശവാദം ഉപേക്ഷിക്കാനും അയോധ്യയ്ക്ക് പുറത്ത് പള്ളി പണിയാനും മുസ്‌ലിംകള്‍ തയ്യാറാവണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അയോധ്യ പ്രശ്‌നം: മധ്യസ്ഥശ്രമങ്ങളെ പോപുലര്‍ഫ്രണ്ട് സ്വാഗതം ചെയ്തു
X

മധ്യസ്ഥസംഘത്തെ പുനസ്സംഘടിപ്പിക്കണം

ന്യൂഡല്‍ഹി: അയോധ്യാ പ്രശ്‌നത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്തു. എന്നാല്‍, മൂന്നംഗ മധ്യസ്ഥസംഘത്തില്‍ വിവാദവ്യക്തി ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിരമിച്ച ജഡ്ജിക്ക് പകരം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്നെ മധ്യസ്ഥസംഘത്തെ നയിക്കുന്നത് കൂടുതല്‍ ഗുണകരമാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനുവേണ്ടി ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍. ബാബരി മസ്ജിദിന്‍മേലുള്ള അവകാശവാദം ഉപേക്ഷിക്കാനും അയോധ്യയ്ക്ക് പുറത്ത് പള്ളി പണിയാനും മുസ്‌ലിംകള്‍ തയ്യാറാവണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അയോധ്യയിലുള്ള അവകാശവാദം മുസ്‌ലിംകള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ ആയി മാറുമെന്നും കോടതി വിധി ക്ഷേത്രത്തിനെതിരാണെങ്കില്‍ രാജ്യത്ത് രക്തപ്പുഴയൊഴുകുമെന്നും സര്‍ക്കാരിന് കോടതിവിധി നടപ്പാക്കാന്‍ കഴിയില്ലെന്നും മറ്റൊരിക്കല്‍ ശ്രീ ശ്രീ രവിശങ്കര്‍ ഭീഷണി ഉയര്‍ത്തിയതായി റിപോര്‍ട്ടുകളുണ്ട്.

പരസ്യമായി സംഘര്‍ഷത്തെ പ്രോല്‍സാഹിപ്പിച്ച പശ്ചാത്തലമുള്ള വ്യക്തിയെ മധ്യസ്ഥനായി നിയമിച്ച നടപടി തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. മധ്യസ്ഥസംഘത്തില്‍ നിന്നും ശ്രീ ശ്രീ രവിശങ്കറിനെ ഒഴിവാക്കി കോടതി ഉത്തരവ് പുനക്രമീകരിക്കണമെന്ന് യോഗം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി രാജ്യത്ത് കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചുകൊണ്ടിരിക്കുകയാണ് അയോധ്യ പ്രശ്‌നം. രാജ്യത്തെ രണ്ട് പ്രധാന സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും സാഹോദര്യവും നിലനില്‍ക്കുന്നതിന് ബാബരി മസ്ജിദിന്‍മേലുള്ള അവകാശത്തര്‍ക്കം എത്രയുംവേഗം സുപ്രിംകോടതി പരിഹരിക്കേണ്ടത് അനിവാര്യമാണ്. മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കില്‍ അതിനുള്ള അവസരം നല്‍കേണ്ടതാണ്. അതേസമയം, മുമ്പ് നിരവധി തവണ മധ്യസ്ഥശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതിന്റെ അനന്തരഫലങ്ങള്‍ രാഷ്ട്രീയതാല്‍പര്യത്തിനുവേണ്ടി ഹിന്ദുത്വവിഭാഗങ്ങള്‍ ദുരുപയോഗം ചെയ്തതുമൂലം പരാജയപ്പെടുകയായിരുന്നു. പരമോന്നത കോടതിയുടെ മേല്‍നോട്ടത്തിലായതുകൊണ്ടുതന്നെ ഇപ്പോഴത്തെ മധ്യസ്ഥശ്രമങ്ങള്‍ മുമ്പുള്ളവയില്‍നിന്നും വ്യത്യസ്തമാണ്.

കോടതി നടപടികളിലൂടെയാണെങ്കിലും മധ്യസ്ഥശ്രമങ്ങളിലൂടെയാണെങ്കിലും അയോധ്യ പ്രശ്‌നം പരിശോധിക്കപ്പെടേണ്ടതും വിധി പറയേണ്ടതും മതവിശ്വാസത്തിന്റെയും പുരാണങ്ങളുടെയും അടിസ്ഥാനത്തിലാവരുതെന്നും, മറിച്ച് രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാവണമെന്നും യോഗം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവില്‍ ഭേദഗതി വരുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിക്കാവൂ എന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റ് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിഷയം അടിയന്തര പരിഗണനയ്‌ക്കെടുക്കുന്നത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it