Kerala

അവിനാശി വാഹനാപകടം: അടിയന്തര സഹായമെത്തിക്കാൻ നിർദേശം; രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്

ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവരോട് തമിഴ്നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

അവിനാശി വാഹനാപകടം: അടിയന്തര സഹായമെത്തിക്കാൻ നിർദേശം; രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്
X

തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

രണ്ട് മന്ത്രിമാർ ഉടനെ തിരുപ്പൂരിലേക്ക് തിരിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവരോട് തമിഴ്നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 20 പേർ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ബ​സി​ൽ 48 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച​താ​യാ​ണ് വി​വ​രം. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടും എ​റ​ണാ​കു​ള​ത്തും ഇ​റ​ങ്ങാ​നു​ള്ള​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

Next Story

RELATED STORIES

Share it