Kerala

കശ്മീരികളും പൗരന്മാരാണ്: അവകാശ സംരക്ഷണ സംഗമം നാളെ കൊല്ലത്ത്

കശ്മീരിന് സമാനമായ പ്രത്യേകാവകാശങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ കശ്മീരിനു മേല്‍ മാത്രമുള്ള നടപടികള്‍ക്കു പിന്നില്‍ സംഘപരിവാരത്തിന്റെ വംശീയ ഉന്മൂലന ലക്ഷ്യവുമുണ്ട്.

കശ്മീരികളും പൗരന്മാരാണ്: അവകാശ സംരക്ഷണ സംഗമം നാളെ കൊല്ലത്ത്
X

കൊല്ലം: കശ്മീരികളും പൗരന്മാരാണ് എന്ന പ്രമേയത്തില്‍ അവകാശ സംരക്ഷണ സംഗമം നാളെ കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കും. തമിഴ്‌നാട് എംപിയും വിടുതലൈ ചിരുതൈ കക്ഷി പ്രസിഡന്റുമായ തിരുമാവളവന്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൗരാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചു.

കശ്മീരിന് ഭരണഘടനാനുസൃതമായി അനുവദിച്ചിരുന്ന അവകാശങ്ങളും ആനുകുല്യങ്ങളും മോദി സര്‍ക്കാര്‍ റദ്ദാക്കിയിട്ട് രണ്ടര മാസം പിന്നിട്ടിരിക്കുകയാണ്. മേഖലയിലെ പ്രമുഖരെയെല്ലാം ബന്ധികളാക്കി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിഛേദിച്ച്, യുദ്ധ സമാനമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ ജനാധിപത്യ ധ്വംസനം നടപ്പാക്കിയത്. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയും മാധ്യമ ഓഫിസുകള്‍ അടച്ചുപൂട്ടിയുമാണ് കിരാതമായ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്.

കശ്മീരിന് സമാനമായ പ്രത്യേകാവകാശങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ കശ്മീരിനു മേല്‍ മാത്രമുള്ള നടപടികള്‍ക്കു പിന്നില്‍ സംഘപരിവാരത്തിന്റെ വംശീയ ഉന്മൂലന ലക്ഷ്യവുമുണ്ട്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ത്ത് വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഏവരുടെയും ബാധ്യതയാണെന്ന് നാം തിരിച്ചറിയണം. ഇക്കാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് കശ്മീരില്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനുള്ള ഈ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നത്.

എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, സോമപ്രസാദ്, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, നൗഷാദ് എംഎല്‍എ, പി അബ്ദുല്‍ മജീദ് ഫൈസി, ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി രാമഭദ്രന്‍, ഡോ.എ യൂനുസ്‌കുഞ്ഞ്, എ അബ്ദുല്‍ സത്താര്‍, തടിക്കാട് സഈദ് ഫൈസി, ഏരൂര്‍ ഷംസുദ്ദീന്‍ മദനി, തുളസീധരന്‍ പള്ളിക്കല്‍, പി കെ ബാദുഷ സഖാഫി, അഡ്വ.എ ഷാനവാസ് ഖാന്‍, റോയി അറയ്ക്കല്‍, എം അബ്ദുല്‍ ലത്തീഫ്, അഡ്വ.എ പൂക്കുഞ്ഞ്, നാസിമുദ്ദീന്‍ തങ്ങള്‍, അര്‍ഷദ് നദ്വി, എം കെ ഹഫീസ്, ഐപിഎസ്(റിട്ട.), എം അബ്ദുല്‍ വഹാബ്, ഡോ.കെ രാമഭദ്രന്‍, കെ എ ഇര്‍ഷാദുല്‍ ഖാദിരി, ഡോ.എം അബ്ദുല്‍സലാം, കെ എ ഷെഫീഖ്, എസ് സുവര്‍ണ്ണകുമാര്‍, മോഹന്‍ശങ്കര്‍, പി ദേവരാജന്‍, നാസിമുദ്ദീന്‍ കൊല്ലൂര്‍വിള, ജോണ്‍സണ്‍ കണ്ടച്ചിറ, അയത്തില്‍ റിയാസ്, ആസാദ് റഹീം, വല്യത്ത് ഇബ്രാഹിം കുട്ടി, എസ് നാസറുദ്ദീന്‍, കെ മുഹമ്മദ് അസ്ലം മൗലവി, എം എ സമദ്, അല്‍ മനാര്‍ അബ്ദുല്‍ അസീസ്, ജെ എം അസ്ലം, കുറ്റിയില്‍ നിസാം, സൈനുദ്ദീന്‍ ആദിനാട്, മുസമ്മില്‍ എ എസ് തുടങ്ങിയ പ്രമുഖര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ഉപദേശക സമിതിയംഗം ആസാദ് റഹീം, ജനറല്‍ കണ്‍വീനര്‍ ഡോ.രാമഭദ്രന്‍, കൊല്ലൂര്‍വിള നാസിമുദ്ദീന്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it