Kerala

ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണ കാരണം ഹൃദയാഘാതം; ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണ കാരണം ഹൃദയാഘാതം; ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
X

മലപ്പുറം: കൊഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു.മഞ്ചേരി തിരൂര്‍ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയില്‍ വെച്ച് ഇവര്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു.

ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘര്‍ഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.





Next Story

RELATED STORIES

Share it