Cricket

ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
X

വിശാഖപട്ടണം: ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216റണ്‍സെടുത്തു. 36 പന്തില്‍ 62 റണ്‍സെടുത്ത ടിം സൈഫര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വെ 23 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് 16 പന്തില്‍ 24 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 18 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് സൈഫര്‍ട്ടും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ 71 റണ്‍സ് അടിച്ചു കൂട്ടിയ ഇരുവരും ഇന്ത്യയെ ഞെട്ടിച്ചു. സൈഫര്‍ട്ടാണ് ആദ്യം അടി തുടങ്ങിയത്. പിന്നീട് കോണ്‍വെയും പങ്കാളിയായതോടെ ഓപ്പണിംഗ് വിക്കറ്റില്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കിവീസ് 100 റണ്‍സിലെത്തി. 24 പന്തില്‍ സൈഫര്‍ട്ട് അര്‍ധസെഞ്ചുറി തികച്ചു.

44 റണ്‍സെടുത്ത കോണ്‍വെയെ മടക്കിയ കുല്‍ദീപാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രച്ചിന്‍ രവീന്ദ്രയെ ബുമ്ര(2) മടക്കി.സൈഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഭിഷണി ഉയര്‍ത്തുന്നതിനിടെ സൈഫര്‍ട്ടിനെ വീഴ്ത്തിയ അര്‍ഷ്ദീപ് കൂട്ടുകെട്ട് പൊളിച്ചു. തകര്‍ത്തടിക്കാന്‍ ശ്രമിച്ച ഗ്ലെന്‍ ഫിലിപ്‌സിനെ കുല്‍ദീപിന്റെ പന്തില്‍ റിങ്കു ഓടിപ്പിടിക്കുകയും മാര്‍ക്ക് ചാപ്മാനെ(9) ബിഷ്‌ണോയി ഹര്‍ഷിതിന്റെ കൈകളിലെത്തിക്കുകയും ചെയ്തതോടെ കിവീസിന്റെ നടുവൊടിഞ്ഞു.

മിച്ചല്‍ സാന്റ്‌നറെ(6 പന്തില്‍ 11) ബിഷ്‌ണോയിയുടെ പന്തില്‍ സഞ്ജു കൈവിട്ടെങ്കിലും ഹാര്‍ദ്ദിക്കിന്റെ ഉജ്വലമായ ത്രോയില്‍ റണ്ണൗട്ടായി. അവസാന ഓവറുകളില്‍ ഫോക്‌സും മിച്ചലും ചേര്‍ന്നാണ് പിന്നീട് കിവീസിനെ മികച്ച 215 മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഇഷാന്‍ കിഷന് പകരം അര്‍ഷ്ദീപ് സിംഗിനെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.



Next Story

RELATED STORIES

Share it