Kerala

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മ്മിക്കാതെ അധികൃതര്‍; പിന്നില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം

നടപ്പാലം തകര്‍ന്നതിനെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച പി കെ ബഷീര്‍ എംഎല്‍എ, അന്നത്തെ സ്ഥലം എംപി എം ഐ ഷാനവാസ് എന്നിവര്‍ സൈന്യത്തിന്റെ സഹായത്തോടെ കാലതാമസം കൂടാതെ പാലം പുനര്‍നിര്‍മിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പാലം തകര്‍ന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും പുതുക്കി പണിയാനോ ബദല്‍ പാലം നിര്‍മിക്കാനോ ബന്ധപ്പെട്ടവര്‍ തകയ്യാറായിട്ടില്ല.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നടപ്പാലം   പുനര്‍നിര്‍മ്മിക്കാതെ അധികൃതര്‍;  പിന്നില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം
X

അരീക്കോട്: 2018ല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലിയാറില്‍ തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മ്മിക്കാതിരിക്കുന്നതില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം. 2010ലാണ് ഇവിടെ തൂക്കുപാലം നിര്‍മ്മിച്ചത്. മൂര്‍ക്കനാട് സുബുല്ലു സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ഥികളുടെ ജീവന്‍ 2009ല്‍ ചാലിയാര്‍ നഷ്ടമായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെ ചാലിയാറിലെ മൂര്‍ക്കനാട് കടവില്‍ തോണി മറിഞ്ഞാണ് ഒമ്പതു പേരുടെ ജീവന്‍ പുഴ തട്ടിയെടുത്തത്. ഇവിടത്തെ വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തെതുടര്‍ന്ന് തൂക്ക് പാലം നിര്‍മിക്കുകയായിരുന്നു.

സംഭവ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അരീക്കോട്ടുകാര്‍ക്ക് കൊടുത്ത വാഗ്ദാനം പാലിച്ച് ആറ് മാസത്തിനകം പാലം പണി പൂര്‍ത്തീകരിച്ചു. ഇത് അരീക്കോട് മൂര്‍ക്കനാട് കടവുകളുടെ സഞ്ചാര പാത എളുപ്പമാക്കി. എന്നാല്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച പാലത്തിന് സംരക്ഷണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2018ലെ വെള്ളത്തില്‍ പാലത്തിന്റെ ഒരു ഭാഗം തുരുമ്പെടുത്ത് നശിക്കുകയായിരുന്നു.

നിര്‍മാണ ചുമതല കെല്‍ട്രോണിനായിരുന്നുവെങ്കിലും സംരക്ഷണം ആരെന്ന ചോദ്യം അവശേഷിക്കവെയാണ് പാലം തകര്‍ന്നത്. സുരക്ഷ ചുമതലയെ ചൊല്ലി റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കിടെയാണ് പാലം തകര്‍ന്നത്.പാലത്തിന്റെ തകര്‍ച്ച പത്രമാധ്യമങ്ങളില്‍ ഇടം പിടിച്ചെങ്കിലും അധികാരികള്‍ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. നടപ്പാലം തകര്‍ന്നതിനെതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച പി കെ ബഷീര്‍ എംഎല്‍എ, അന്നത്തെ സ്ഥലം എംപി എം ഐ ഷാനവാസ് എന്നിവര്‍ സൈന്യത്തിന്റെ സഹായത്തോടെ കാലതാമസം കൂടാതെ പാലം പുനര്‍നിര്‍മിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പാലം തകര്‍ന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും പുതുക്കി പണിയാനോ ബദല്‍ പാലം നിര്‍മിക്കാനോ ബന്ധപ്പെട്ടവര്‍ തകയ്യാറായിട്ടില്ല. ചെറു വാഹനങ്ങള്‍ക്ക് പോകാനുള്ള പാലം നിര്‍മിക്കാനാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ബജറ്റില്‍ തുക വകയിരുത്തിയതുമാണ്. പാലം നിര്‍മാണത്തിനായി മരാമത്ത് വകുപ്പ് പൈലിങ് പ്രവര്‍ത്തിയും ഇവിടെ ആരംഭിച്ചു. എന്നാല്‍ രാഷ്ട്രീയ പകപോക്കലിനെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തി വെക്കുകയായിരുന്നു. ഇതോടെ മൂര്‍ക്കനാട് സ്‌കൂളിലെ കുട്ടികള്‍ മൂന്ന് കിലോമീറ്റര്‍ അധിക യാത്ര ചെയ്യാനും നിര്‍ബന്ധിതരായി. കുട്ടികളുടെ യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യം അവഗണിക്കുകയാണ്.

Next Story

RELATED STORIES

Share it