Kerala

മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്നു; കർശന നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ

ഇഷ്ടമില്ലാത്ത വാർത്ത വരുമ്പോൾ രാഷ്ട്രീയ കക്ഷികളുടെ സൈബർ പോരാളികൾ മാധ്യമപ്രവർത്ത കരുടെ നേർക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല.

മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്നു; കർശന നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ
X

തിരുവനന്തപുരം: വനിത മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പ്രത പ്രവർത്തക യൂണിയൻ. ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും.

ഭരണാധികാരികൾ മാറിവരികയും കാലികമായി സജീവമായി നിൽക്കുന്ന വിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികം മാത്രമാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞ കാലങ്ങളിലെല്ലാം മാധ്യമങ്ങൾ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്.


ഇഷ്ടമില്ലാത്ത വാർത്ത വരുമ്പോൾ രാഷ്ട്രീയ കക്ഷികളുടെ സൈബർ പോരാളികൾ മാധ്യമപ്രവർത്ത കരുടെ നേർക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല , മനുഷ്യത്വത്തിന്റെ തന്നെ സീമകൾ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവർത്തകർക്കു നേരെ സൈബർ പോരാളി കൾ അഴിഞ്ഞാടുന്നത് .

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ , ഏഷ്യനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു വിടുന്നത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.


സാമൂഹിക മാധ്യമ ഇടം അപകീർത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് കർക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പോലിസ് മേധാവിയോടും ആവശ്യപ്പെട്ടു .

Next Story

RELATED STORIES

Share it