പോലിസുകാര്‍ക്ക് നടുറോഡില്‍ മര്‍ദനം: കീഴടങ്ങിയ എസ്എഫ്‌ഐ നേതാവ് റിമാന്റില്‍
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്. പോലിസുകാരെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന നസീം ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കതിങ്കളാഴ്ച വൈകീട്ട് യൂനിവേഴ്‌സിറ്റി കോളജില്‍ മന്ത്രിമാരായ എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത പരിപാടിയുടെ സദസില്‍ നസീം ഇരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: നടുറോഡില്‍ ട്രാഫിക് പോലിസുകാരനെ മര്‍ദിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്‌ഐ നേതാവിനെ റിമാന്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നസീമിനെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തത്. പോലിസുകാരെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന നസീം ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കതിങ്കളാഴ്ച വൈകീട്ട് യൂനിവേഴ്‌സിറ്റി കോളജില്‍ മന്ത്രിമാരായ എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത പരിപാടിയുടെ സദസില്‍ നസീം ഇരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
പരിപാടി അവസാനിക്കുന്നതു വരെ നസീം കോളജിലുണ്ടായിരുന്നു. എന്നാല്‍, നസീം ഒളിവിലാണെന്നായിരുന്നു പോലിസിന്റെ വാദം. മന്ത്രിമാരുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും കണ്‍മുന്നില്‍ മണിക്കൂറുകളോളം ക്രിമിനല്‍ കേസിലെ പ്രതിയുണ്ടായിട്ടും പിടികൂടാന്‍ തയ്യാറാവാത്തത് ഉന്നത രാഷ്ട്രീയസ്വാധീനംമൂലമാണെന്ന ആരോപണം ശക്തമായതോടെയാണ് നസീം കീഴടങ്ങിയത്. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മര്‍ദനത്തില്‍ പരിക്കേറ്റ പോലിസുകാരന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 12നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്എപിയിലെ പോലിസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.
പോലിസുകാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ പ്രതികളാക്കി കന്റോണ്‍മെന്റ് പോലിസ് കേസെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആരോമല്‍, ശ്രീജിത്ത്, അഖില്‍, ഹൈദര്‍ എന്നിവര്‍ പൂജപ്പുര പോലിസ് സ്‌റ്റേഷനില്‍ നേരത്തെ കീഴടങ്ങിയിരുന്നു.
RELATED STORIES
ചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMT