Kerala

ഇടുക്കി കട്ടപ്പനയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

ഇടുക്കി കട്ടപ്പനയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം
X

ഇടുക്കി: കട്ടപ്പനയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം. ഓഫിസുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. കൊടിമരവും അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തൊടുപുഴയിലും കോണ്‍ഗ്രസ് ഓഫിസിന് നേരെ കല്ലേറുണ്ടായി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it