Kerala

കാര്‍ഷിക രംഗത്ത് മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിന് സഹായം ലഭ്യമാക്കണം; നബാര്‍ഡിനോട് മുഖ്യമന്ത്രി

കാര്‍ഷിക രംഗത്ത് മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിന് സഹായം ലഭ്യമാക്കണം; നബാര്‍ഡിനോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡ് ചെയര്‍മാന്‍ ഡോ.ജി ആര്‍ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. നബാര്‍ഡിന്റെ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്ന് കേരളത്തിന്റെ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഇടപെടുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മൂല്യവര്‍ധിത കൃഷിമിഷന്റെ പദ്ധതികള്‍ക്ക് ഇത് സഹായകമാവുമെന്നും അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യൂആര്‍ കോഡ്, ബ്ലോക്ക് ചെയിന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിങ് നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് സഹായം ലഭ്യമാക്കണം. അക്കാര്യത്തില്‍ പിന്തുണ നല്‍കാമെന്ന് ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. കേരളത്തിന്റെ ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് ധനസഹായം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമും നബാര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Next Story

RELATED STORIES

Share it