Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ഇ- പോസ്റ്റിങ് സോഫ്റ്റ്‌വെയര്‍ മുഖേന 13,492 പേരെ തിരഞ്ഞെടുത്തു. ഇതില്‍ 3,373 വീതം പ്രിസൈഡിംഗ് ഓഫിസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍വഹിച്ചു. ഓരോരുത്തരുടെയും ചുമതല നിര്‍ണയിക്കുന്ന ആദ്യ റാന്‍ഡമൈസേഷനില്‍ 19,143 ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇ- പോസ്റ്റിങ് സോഫ്റ്റ്‌വെയര്‍ മുഖേന 13,492 പേരെ തിരഞ്ഞെടുത്തു. ഇതില്‍ 3,373 വീതം പ്രിസൈഡിംഗ് ഓഫിസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടുന്നു.

തിരഞ്ഞെടുക്കപ്പെട്ടവരില്‍ 3,868 പേര്‍ റിസര്‍വ് ഉദ്യോഗസ്ഥരാണ്. 6,476 പേര്‍ സ്ത്രീകളാണ്. ഉദ്യോഗസ്ഥരെ പോളിങ് ജോലിക്ക് നിയോഗിക്കുന്ന നിയോജകമണ്ഡലം നിര്‍ണയിക്കുന്ന രണ്ടാമത്തെ റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 21ന് മുമ്പ് നടക്കും. ഏപ്രില്‍ മൂന്നിനാണ് പോളിങ് ബൂത്ത് നിര്‍ണയിക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍വഹിക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മാര്‍ച്ച് 16ന് ആരംഭിക്കും.

Next Story

RELATED STORIES

Share it