Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: 12 സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജോസഫ് പക്ഷം; ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം

തങ്ങള്‍ക്ക് 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം നേതാക്കള്‍. എന്നാല്‍, പത്തില്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയാവാമെന്ന ധാരണയലാണ് യോഗം പിരിഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പ്: 12 സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജോസഫ് പക്ഷം; ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തമ്മില്‍ വീണ്ടും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല. തങ്ങള്‍ക്ക് 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം നേതാക്കള്‍. എന്നാല്‍, പത്തില്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയാവാമെന്ന ധാരണയലാണ് യോഗം പിരിഞ്ഞത്. ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തിന് മുമ്പ് തീരുമാനമുണ്ടാവുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
എങ്ങനെയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജോസഫ് പക്ഷവും പരമാവധി ഒമ്പതെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനില്‍ക്കുന്നതാണ് ചര്‍ച്ച വഴിമുട്ടാനുള്ള കാരണം. ചങ്ങനാശ്ശേരിക്കുപകരം മൂവാറ്റുപുഴ എന്ന നിര്‍ദേശം കോണ്‍ഗ്രസ് വച്ചെങ്കിലും ജോസഫ് വിഭാഗം യോജിച്ചില്ല. ചങ്ങനാശ്ശേരി തങ്ങളുടെ സിറ്റിങ് സീറ്റാണെന്നും അതിനുപുറമെ മൂവാറ്റുപുഴ കൂടി വേണമെന്നുമാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കുന്നതിനെതിരേ കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുകയും ചെയ്തു. അതോടെ, മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് കെപിസിസി പ്രസിഡന്റിന് പ്രഖ്യാപിക്കേണ്ടിവന്നു.

ആര്‍എസ്പിയുമായി ബുധനാഴ്ച രാവിലെ ചര്‍ച്ച നടക്കും. ഏഴ് സീറ്റ് ആവശ്യപ്പെട്ട ആര്‍എസ്പിക്ക് അഞ്ചുസീറ്റ് നല്‍കും. എന്നാല്‍, കഴിഞ്ഞതവണ മല്‍സരിച്ച ആറ്റിങ്ങലും കയ്പമംഗലവും വേണ്ടെന്ന് അവരറിയിച്ചു. പകരം കുണ്ടറയാണ് അവര്‍ ആവശ്യപ്പെടുന്ന ഒരു സീറ്റ്. അത് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. പാലാ സീറ്റ് നല്‍കി മാണി സി കാപ്പനെ ഒതുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചതെങ്കിലും ഒന്നുകൂടി ലഭിച്ചേ തീരൂവെന്ന നിലപാടിലാണ് കാപ്പന്‍. ഇതും കോണ്‍ഗ്രസിന് തലവേദനയായി മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it