Kerala

എൽഡിഎഫിന്റെ തിരിച്ചുവരവ്; കോട്ടകൾ കൈവിട്ട് യുഡിഎഫ്

സിറ്റിങ് സീറ്റായ അരൂർ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചെങ്കൊടി പാറിക്കാൻ എൽഡിഎഫിനായി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ നി​ലനി​ർ​ത്തി അരൂർ ​പിടിച്ചെടുത്ത യു​ഡി​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​യും കോ​ന്നി​യി​ലേ​യും വ​ൻ​തോ​ൽ​വി​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ്.

എൽഡിഎഫിന്റെ തിരിച്ചുവരവ്; കോട്ടകൾ കൈവിട്ട് യുഡിഎഫ്
X

തിരുവനന്തപുരം: 2021ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തിരിച്ചുവരവ്. സിറ്റിങ് സീറ്റായ അരൂർ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് കോട്ടയായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചെങ്കൊടി പാറിക്കാൻ എൽഡിഎഫിനായി. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ നി​ലനി​ർ​ത്തി അരൂർ ​പിടിച്ചെടുത്ത യു​ഡി​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​യും കോ​ന്നി​യി​ലേ​യും വ​ൻ​തോ​ൽ​വി​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ്. കോന്നിയിലും വട്ടിയൂർക്കാവിലും ച​രി​ത്രം തി​രു​ത്താ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ബി​ജെ​പി​ക്ക് അ​ടി​പ​ത​റി.

സമുദായ സംഘടനകളുടെ നിലപാട് അപ്രസക്തമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. സമദൂരം വിട്ട് ശരിദൂരത്തിലൂടെ യുഡിഎഫിന് പിന്തുണ നൽകിയ എൻഎസ്എസ് നിലപാടിന് തിരിച്ചടിയേറ്റു. 2021ൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകൾ അരൂരും കോന്നിയും വട്ടിയൂർക്കാവും എറണാകുളവും മഞ്ചേശ്വരവും നൽകുന്നുണ്ട്.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തി​രു​വ​ന​ന്ത​പു​രം​ മേ​യ​ർ ​വി കെ പ്ര​ശാ​ന്ത് 14,438 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന എൽഡിഎഫ് 54,782 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ മോ​ഹ​ൻ​കു​മാ​ർ 40,344 വോട്ടുമായി​ ര​ണ്ടാ​മ​ത് എ​ത്തി​യ​പ്പോ​ൾ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എ​ൻ​ഡി​എയുടെ സ്ഥാ​നാ​ർ​ഥി എ​സ്​ സു​രേ​ഷ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. എ​സ് സു​രേ​ഷിന് 27,425 വോ​ട്ടാണ് ലഭിച്ചത്.

യുഡിഎഫിന്റെ എക്കാലത്തേയും ഉറച്ച കോട്ടയായിരുന്ന കോ​ന്നി​ കെ യു ജ​നീ​ഷ്കു​മാ​റി​ലൂ​ടെ എൽഡിഎഫ് പിടിച്ചെടുത്തു. 23 വ​ർ​ഷ​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യാ​യി​രു​ന്ന മ​ണ്ഡ​ലം 9,953 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി. കെ ​യു ജ​നീ​ഷ്കു​മാ​റി​ന് 54,099 വോട്ട് ലഭിച്ചു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ലെ പി മോ​ഹ​ൻ​രാ​ജ് ര​ണ്ടാ​മ​തും എ​ൻ​ഡി​എ​യി​ലെ കെ സു​രേ​ന്ദ്ര​ൻ മൂ​ന്നാ​മ​തു​മാ​യി. പി മോ​ഹ​ൻ​രാ​ജി​ന് 44,146 വോ​ട്ടും സു​രേ​ന്ദ്ര​ന് 39,786 വോ​ട്ടും ല​ഭി​ച്ചു.

തു​ട​ർ​ച്ച​യാ​യ 13 വ​ർ​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ലാണ് 2029 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ 67,832 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എൽഡിഎഫിലെ മ​നു സി ​പു​ളി​ക്ക​ൽ 65,956 വോ​ട്ടും സ്വ​ന്ത​മാ​ക്കി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ ​പി പ്ര​കാ​ശ് ബാ​ബു​വി​ന് 15,920 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എസ്എൻഡിപിയുടെ ഇടത് അനുകൂല നിലപാട് ഇവിടെ വിജയം കണ്ടില്ലെന്നാണ് വിലയിരുത്തൽ.

മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി വോട്ടിങ് ശതമാനം കുറഞ്ഞ എ​റ​ണാ​കു​ള​ത്ത് യു​ഡി​എ​ഫ് ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. 3,673 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫ് കോ​ട്ട​യെ​ന്ന് വി​ല​യി​രു​ത്തു​ന്ന മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ടി ജെ ​വി​നോ​ദ് വി​ജ​യി​ച്ച​ത്. വി​നോ​ദി​ന് 37,891 വോ​ട്ടും ര​ണ്ടാ​മ​തെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു റോ​യ്ക്ക് 34,141 വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി​യു​ടെ സി ജി രാ​ജ​ഗോ​പാ​ലി​ന് 13351 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മ​നു റോ​യി​യു​ടെ അ​പ​ര​ൻ മ​നു കെ എം 2,544 വോ​ട്ട് നേ​ടി​യ​തും യു​ഡി​എ​ഫി​ന് ഗു​ണ​മാ​യി.

ബി​ജെ​പി വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച് മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് മി​ന്നും ജ​യ​മാ​ണ് നേ​ടി​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം സി ഖ​മ​റു​ദ്ദീ​ൻ 7923 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ഖ​മ​റു​ദ്ദീ​ൻ 65407 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​ന് 57484 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. സി​പി​എ​മ്മി​ന്‍റെ എം ശ​ങ്ക​ർ റേ ​38233 വോ​ട്ടു​കളുമായി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ഏറെ ശ്രദ്ധേയമായ മൽസരം നടന്ന വട്ടിയൂർക്കാവും കോന്നിയും കോൺഗ്രസ് മണ്ഡലങ്ങളെന്നതിനക്കോളുപരി കെ മുരളീധരന്റെയും അടൂർപ്രകാശിന്റെയും മണ്ഡലങ്ങളായിരുന്നു. ഈ മണ്ഡലങ്ങളിലെ പരാജയം കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് മൂർച്ച കൂട്ടുമെന്നതിൽ സംശയമില്ല. രണ്ടിടങ്ങളിലും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വൻതോതിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ ഇ​ടം​വ​ലം നോ​ക്കാ​തെ ജ​നം വി​ധി​യെ​ഴു​തി​യ​പ്പോ​ൾ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ്വാ​സ​വും ഒ​പ്പം ആ​ശ​ങ്ക​യും നൽകുന്നതാണ് ഫലം.

Next Story

RELATED STORIES

Share it