കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബൂവിന്റെ വൈറസ് എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു
ചിത്രത്തിന്റെ റീലിസിംഗ്, അന്യഭാഷയിലേക്ക് മൊഴി മാറ്റി റീലിസിംഗ്, ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കല്‍, റീ മേക്കിംഗ് അടക്കമുള്ളവയാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.2018 ഒക്ടോബറില്‍ വൈറസ് എന്ന പേരും കഥയും താന്‍ കോപ്പി റൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പകര്‍പ്പവകാശം എടുത്തിട്ടുളളതാണെന്ന് സംവിധായകന്‍ ഉദയ് അനന്തന്‍

കൊച്ചി: കഥയും, പേരും മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവിന്റെ വൈറസ് എന്ന ചലച്ചിത്രത്തിന്റെ റീലിസിംഗ് കോടതി തടഞ്ഞു. സംവിധായകന്‍ ഉദയ് അനന്തന്റെ ഹരജിയിലാണ് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ റീലിസിംഗ്, അന്യഭാഷയിലേക്ക് മൊഴി മാറ്റി റീലിസിംഗ്,ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കല്‍, റീ മേക്കിംഗ് അടക്കമുള്ളവയാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.2018 ഒക്ടോബറില്‍ വൈറസ് എന്ന പേരും കഥയും താന്‍ കോപ്പി റൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പകര്‍പ്പവകാശം എടുത്തിട്ടുളളതാണെന്ന് ഉദയ് അനന്തന്‍ അഡ്വ. രാജേഷ് സുബ്രമഹ്ണ്യന്‍ മുഖേ കോടതിയില് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
തന്റെ സിനിമ 2020 ജൂണില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. കേരളത്തിലും ഇന്ത്യയിലും കൂടാതെ വിദേശ രാജ്യങ്ങളിലുമാണ് ചിത്രത്തിന്റ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത്. ചിത്രീകരണത്തിനാവാശ്യമായ രീതിയില്‍ ഗവേണഷണമടമക്കം നടത്തേണ്ടതുള്ളതിലാണ് ചിത്രീകരണം 2020 വരെ നീട്ടി വെച്ചതെന്നും ഉദയ് അനന്തന്‍ അഭിഭാഷകന്‍ രാജേഷ് സുബ്രമഹ്ണ്യന്‍ മുഖേ അറിയിച്ചു.ഈ വിവരങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ഉദയ് അനന്തന്‍ ആഷിഖ് അബൂവിന് ഇ മെയില്‍ അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഈ വിവരം ചൂണ്ടി കാട്ടി ചലച്ചിത്ര സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക്കയ്ക്കും കത്തു നല്‍കിയെങ്കിലും അവരും കൈമലര്‍ത്തിയെന്നും ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അഡ്വ.രാജേഷ് സുബ്രമഹ്ണ്യന്‍ പറഞ്ഞു.കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത്് കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്നും ഉദയ് കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ആഷിഖ് അബു തന്റെ വാദം കോടതിയെ അറിയിക്കുമെന്നാണ് വിവരം.
RELATED STORIES
മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMT