Kerala

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു

ഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയാവും.

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു
X

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 1.04.2020 മുതല്‍ 500 രൂപയാണ് പ്രതിമാസം വര്‍ധിപ്പിച്ചത്. ഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയാകുന്നതാണ്. ആരോഗ്യ മേഖലയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വളരെ വലുതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it