മദ്‌റസ അധ്യാപകനെതിരായ അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുക- ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ഉപ്പളയിലെ മദ്‌റസാധ്യാപകന്‍ അബ്ദുല്‍ കരീം മുസ്‌ല്യാര്‍ക്കൂ നേരെ ആര്‍എസ്എസ് ഭീകരര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണം അതീവ ഗൗരവതരമാണെന്നും യഥാര്‍ത്ഥ പ്രതികളെ പോലിസ് ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജന:സെക്രട്ടറി എം നിസാറുദ്ദീന്‍ മൗലവി ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ത്താലിന്റെ മറവിലായിരുന്നു ഹിന്ദുത്വ ഭീകരര്‍ വ്യാപകമായി ആക്രമണമഴിച്ചുവിട്ടതും അബ്ദുല്‍ കരീം മുസ്ല്യാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും.
കാസര്‍ഗോഡ് പഴയചൂരി ഇമാം റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതും അടുത്തിടെയാണ്. യാതൊരു പ്രകോപനവുമില്ലാതെ നിരപരാധികളായ മത പണ്ഡിതന്മാര്‍ക്കു നേരെ സംഘ പരിവാര്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി നേരിടാന്‍ പോലിസ് സന്നദ്ധമാകാത്തതാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ധൈര്യം നല്‍കുന്നത്. ഇമാമുമാര്‍ ഫാഷിസത്തിനെതിരേ സ്വയം ജാഗരൂകരാകേണ്ടതും പൊതു സമൂഹത്തെ ഉദ്ബുദ്ധരാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT