Kerala

ആര്‍പോ ആര്‍ത്തവം: മുഖ്യമന്ത്രി പിന്മാറിയപ്പോള്‍ പിന്തുണയുമായി ബിന്ദുവും കനകദുര്‍ഗയും എത്തി

.ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സമാപന ദിവസമായ ഞായറാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സംഘാടകര്‍ ്പ്രഖ്യാപിച്ചിരുന്നത്.ഞായറാഴ്ച മുഖ്യമന്ത്രിക്ക് എറണാകുളത്ത്് പൊതുപരിപാടികള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍പോ ആര്‍ത്തവം പരിപാടിയി്ല്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹം പിന്മാറി

ആര്‍പോ ആര്‍ത്തവം: മുഖ്യമന്ത്രി പിന്മാറിയപ്പോള്‍ പിന്തുണയുമായി ബിന്ദുവും കനകദുര്‍ഗയും എത്തി
X

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിയെതുടര്‍ന്നുള്ള ആര്‍ത്തവ അയിത്തത്തിന് എതിരേ കൊച്ചിയില്‍ നടന്ന ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നിന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുര്‍ഗയും പരിപാടിക്കു പിന്തുണയുമായി വേദിയിലെത്തി.ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സമാപന ദിവസമായ ഞായറാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സംഘാടകര്‍ ്പ്രഖ്യാപിച്ചിരുന്നത്.ഞായറാഴ്ച മുഖ്യമന്ത്രിക്ക് എറണാകുളത്ത്് പൊതുപരിപാടികള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍പോ ആര്‍ത്തവം പരിപാടിയി്ല്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹം പിന്മാറി.ഇതേ തുടര്‍ന്നാണ് ശബരിമലിയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനെയും കനക ദുര്‍ഗയെയും സംഘാടകര്‍ വേദിയിലെത്തിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇരുവരും വേദിയില്‍ എത്തിയത്.പൊതുസമൂഹത്തിന്റെ പിന്തുണയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നു ബിന്ദുവും കനകദുര്‍ഗയും പറഞ്ഞു.പോകാനിരുന്ന പല സ്ഥലങ്ങളില്‍നിന്നും പ്രശ്നങ്ങളുണ്ടായേക്കാം എന്ന മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇവിടുന്നു കിട്ടുന്ന ഊര്‍ജമാണ് തങ്ങളെ ഇവിടെയെത്തിച്ചത്. ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ ഭാഗമായല്ല, പുരോഗമന സമൂഹത്തിന്റെ ഭാഗമായുള്ള മുന്നേറ്റങ്ങളില്‍ ഒപ്പമുണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആത്മാഭിമാനമുള്ള യുവതികളും സ്ത്രീകളും തങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി കൂടെ നില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കനകദുര്‍ഗ പറഞ്ഞു.

വ്യക്തിപരമായി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഭയമില്ലെന്ന് അവര്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്നമുണ്ടാവാതിരിക്കാനാണ് മാറിനിന്നത്. അക്രമകാരികളെ പുരോഗമന പ്രസ്ഥാനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സദസിലും വേദിയിലും ഏറെ നേരം ചെലവഴിച്ചാണ് ബിന്ദുവും കനകദുര്‍ഗയും മടങ്ങിയത്. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രം കോടതിയ വിധി സംബന്ധിച്ച് ചര്‍ച്ചയും ഉണ്ടായിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ത്ത് ഇവിടെ വേരുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. വിധിയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് വോട്ട് ബാങ്ക് മുന്നില്‍കണ്ടാണ്. അതിനെ എന്തുവിലകൊടുത്തും ചെറുക്കണം. യുവതികള്‍ അവിടെ കയറിയതിന്റെ പേരില്‍ ശുദ്ധികലശം നടത്തുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജി നല്‍കുമെന്ന് ഇന്ദിര ജയ്സിങ് കൂട്ടിച്ചേര്‍ത്തു.കനകദുര്‍ഗയും, ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്നമല്ല, ലിംഗനീതിയുടേതാണ്.ആര്‍ത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്സിങ് ഉന്നയിച്ചു. ഡോ. ജയശ്രീ, അഡ്വ. എ കെ മായ കൃഷ്ണന്‍ സംസാരിച്ചു. നവോത്ഥാനത്തിന്റെ പ്രാധാന്യവും ഭാവിപ്രവര്‍ത്തനത്തിന്റെ പ്രസക്തിയും ആര്‍ത്തവ അയിത്ത നിരോധനത്തിന്റെ ആവശ്യകതയും എന്ന വിഷയത്തില്‍ സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം ര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it