Kerala

അരൂരില്‍ 5,000 കിലോ ചെമ്മീന്‍ പിടിച്ചു

ആവശ്യമായ സുരക്ഷിതത്ത്വമില്ലാതെ കൊണ്ടുവന്നു എന്ന് പറഞ്ഞാണ് ചെമ്മീന്‍ ആലപ്പുഴ ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടിയത്.200 പെട്ടികളിലാക്കി 5,000 കിലോ ചെമ്മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്നു. അതില്‍ മൂന്ന് പെട്ടി ഫുഡ് സേഫ്റ്റി വിഭാഗം കസ്റ്റഡിയില്‍ എടുത്ത് ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടു നിര്‍വ്വീര്യമാക്കി. എന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ചെമ്മീന്‍ കൊണ്ടുവന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു

അരൂരില്‍ 5,000 കിലോ ചെമ്മീന്‍ പിടിച്ചു
X

അരൂര്‍:ചന്തിരൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ചെമ്മീന്‍ പിടിച്ചു. ചന്തിരൂരിലെ ഒരു സമുദ്രോല്‍പന്ന സംസ്‌ക്കരണ ശാലയിലേക്ക് ഏജന്‍സി വഴി കൊണ്ടുവന്ന 5,000 കിലോ ചെമ്മീന്‍ ആണ് പിടിച്ചത്. ആവശ്യമായ സുരക്ഷിതത്ത്വമില്ലാതെ കൊണ്ടുവന്നു എന്ന് പറഞ്ഞാണ് ചെമ്മീന്‍ ആലപ്പുഴ ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടിയത്.200 പെട്ടികളിലാക്കി 5,000 കിലോ ചെമ്മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്നു. അതില്‍ മൂന്ന് പെട്ടി ഫുഡ് സേഫ്റ്റി വിഭാഗം കസ്റ്റഡിയില്‍ എടുത്ത് ബ്ലീച്ചിംഗ് പൗഡര്‍ ഇട്ടു നിര്‍വ്വീര്യമാക്കി. എന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ചെമ്മീന്‍ കൊണ്ടുവന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ആന്ധ്രായില്‍ നിന്ന് വണ്ടിയില്‍ കയറ്റി വ്യാഴാഴ്ച രാവിലെ കേരളത്തില്‍ എത്തിയതാണ് അധികൃതര്‍ പിടിച്ച വനാമി ചെമ്മീന്‍. ജോലിക്ക് തടസ്സം ഉണ്ടാക്കിയതിന് ഏജന്‍സിക്കെതിരെ കേസ്സെടുത്തു. എഴു ദിവസത്തിനകം ലൈസന്‍സും ആവശ്യമായ രേഖകളും ഹാജരാക്കണം. ഇല്ലെങ്കില്‍ ഭക്ഷ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കേസ്സെടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എം പി മുരളി പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ വി ജെ സുബി മോള്‍, രാഹുല്‍ രാജ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ അജ്ഞലി രാജ്, അരൂര്‍ സിഐഎസ് അരുണ്‍കുമാര്‍, ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it