Kerala

എറണാകുളം-അങ്കമാലി അതിരൂപതക്ക് മേലുള്ള സഭാ നേതൃത്വത്തിന്റെ അധിനിവേശത്തെ അംഗീകരിക്കില്ല: അതിരൂപത അല്‍മായ മുന്നേറ്റം

എറണാകുളം-അങ്കമാലി അതിരൂപതയിലെ 99% വിശ്വാസികളുടെയും നിലപാട് അട്ടിമറിക്കാന്‍ സഭാ നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ അധികാരിയായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചതുകൊണ്ട് ഇവിടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അല്‍മായ മുന്നേറ്റം നേതാക്കള്‍ വ്യക്തമാക്കി

എറണാകുളം-അങ്കമാലി അതിരൂപതക്ക് മേലുള്ള സഭാ നേതൃത്വത്തിന്റെ അധിനിവേശത്തെ അംഗീകരിക്കില്ല: അതിരൂപത അല്‍മായ മുന്നേറ്റം
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മേലുള്ള ധിക്കാരപരമായ കടന്നു കയറ്റത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം-അങ്കമാല അതിരൂപത അല്‍മായ മുന്നേറ്റം. എറണാകുളം-അങ്കമാലി അതിരൂപതയിലെ 99% വിശ്വാസികളുടെയും നിലപാട് അട്ടിമറിക്കാന്‍ സഭാ നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ അധികാരിയായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചതുകൊണ്ട് ഇവിടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അല്‍മായ മുന്നേറ്റം നേതാക്കള്‍ വ്യക്തമാക്കി.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളോടും വൈദീകരോടുമുള്ള വെല്ലുവിളിയാണ് മാര്‍ ആന്റണി കരിയിലിനെ മാറ്റി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചതെന്നും അതുകൊണ്ട് തന്നെ ഈ വ്യക്തിയെ വിശ്വാസികള്‍ അംഗീകരിക്കില്ലെന്നും അല്‍മായ മുന്നേറ്റം നേതാക്കള്‍ വ്യക്തമാക്കി. ജനഭിമുഖ കുര്‍ബാന നിലനിര്‍ത്താനും കല്‍ദായ അധിനിവേശം തടയാനും വിശ്വാസികള്‍ ഏതറ്റം വരെയും പോകുമെന്ന് അല്‍മായ മുന്നേറ്റം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.അടിയന്തിരമായി കൂടിയ അതിരൂപത കോര്‍ ടീം യോഗത്തിന് കണ്‍വീനര്‍ ജെമി സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, അഡ്വ.ബിനു ജോണ്‍, ബോബി മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടപ്പിള്ളി, ബെന്റലി താടിക്കാരന്‍, വിജിലന്‍ ജോണ്‍, നിമ്മി ആന്റണി, തങ്കച്ചന്‍ പേരയില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it