Kerala

പുരാവസ്തു മോഷണം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ തെറ്റാമലയില്‍ വിഷ്ണു (22), തച്ചാമഠത്തില്‍ പ്രശാന്ത് (24), പാറയ്ക്കല്‍ വീട്ടില്‍ രാകേഷ് (30), തച്ചാമഠത്തില്‍ സുധി (28), കാവാട്ടുകുന്നേല്‍ തനീഷ് (19) എന്നിവരാണ് കരിമണ്ണൂര്‍ പോലിസിന്റെ പിടിയിലായത്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് അറിയിച്ചു.

പുരാവസ്തു മോഷണം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
X

ഇടുക്കി: പുരാവസ്തുക്കള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ തെറ്റാമലയില്‍ വിഷ്ണു (22), തച്ചാമഠത്തില്‍ പ്രശാന്ത് (24), പാറയ്ക്കല്‍ വീട്ടില്‍ രാകേഷ് (30), തച്ചാമഠത്തില്‍ സുധി (28), കാവാട്ടുകുന്നേല്‍ തനീഷ് (19) എന്നിവരാണ് കരിമണ്ണൂര്‍ പോലിസിന്റെ പിടിയിലായത്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് അറിയിച്ചു. ജലസേചന വകുപ്പില്‍നിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കല്‍ ജോണ്‍സന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുശേഖരത്തിലെ പതിനഞ്ചോളം വസ്തുക്കളാണ് മോഷ്ടിച്ചത്.

നടരാജ വിഗ്രഹം, പഴയ റേഡിയോ, ഗ്രാമഫോണ്‍, ടെലിവിഷനുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചത്. പുതിയ വീട്ടിലേക്ക് മാറിയപ്പോള്‍ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സപ്തംബര്‍ 19ന് രാവിലെ രാത്രി പന്ത്രണ്ടോടെ കാറുകളിലും ബൈക്കുകളിലും ഓട്ടോറിക്ഷയിലും സ്ഥലത്തെത്തിയ പ്രതികള്‍ വീടിന്റെ പിന്നിലെ കിളിവാതില്‍ ഇളക്കി ഉള്ളില്‍കടന്ന് പുരാവസ്തുക്കള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്.

നല്ല മഴയും കാറ്റുമുണ്ടായിരുന്നതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിറ്റേന്ന് രാവിലെ ഉടമ പോലിസില്‍ പരാതി നല്‍കി. ഉപ്പുകുന്ന് അല്‍ഫോണ്‍സാ പള്ളിയിലെയും സമീപത്തെ തുണിക്കടയിലെയും സിസിടിവി കാമറ ദൃശ്യങ്ങളും മൊബൈലും പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന മോഷ്ടിച്ച വസ്തുക്കളുടെ ഒരുഭാഗം പോലിസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെടുക്കുമെന്നും കരിമണ്ണൂര്‍ എസ്‌ഐ കെ സിനോജ് പറഞ്ഞു.

ഒന്നാം പ്രതി പ്രശാന്ത് ഉടുമ്പന്നൂര്‍ മേഖലയില്‍ കഞ്ചാവ് കച്ചവടം നടത്തുന്നയാളാണെന്ന് പോലിസ് പറയുന്നു. പ്രതികള്‍ മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. എസ്‌ഐമാരായ സിനോദ്, ജബ്ബാര്‍, എഎസ്‌ഐമാരായ നജീബ്, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, വിഷ്ണുവിനെ പര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയതായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അറിയിച്ചു. അറസ്റ്റിലാവുന്നതിന്റെ തലേദിവസമാണ് നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ കരിമണ്ണൂര്‍ മേഖലാ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.

Next Story

RELATED STORIES

Share it