അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
കുടുംബ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി:തന്റെ കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനുമപ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കുടുംബ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.
അനുപമയുടെ മാതാപിതാക്കളെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചത്.പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാതാപിതാക്കള്‍ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിച്ചെന്നും അനുപമ ഹരജിയില്‍ ആരോപിക്കുന്നു.
തന്റെ കുഞ്ഞിനെ അന്യായമായി തടഞ്ഞുവെച്ചേക്കുകയാണെന്നു ചൂണ്ടിക്കാട്ടി പോലിസിനു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിനെ കഴിഞ്ഞ ഒരു വര്‍ഷമായി കാണാനില്ലെന്നും താന്‍ അന്വേഷിച്ചു നടക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMT