കണ്ണൂരില്‍ പശുക്കളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു
കൂവേരിയിലെ എ കമലാക്ഷി എന്നവരുടെ മൂന്നു പശുക്കള്‍ മരണപ്പെട്ടത് ആന്ത്രാക്‌സ് രോഗം മൂലമാണെന്നു തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറുടെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത കൂവേരിയില്‍ പശുക്കള്‍ക്ക് ആന്ത്രാക്‌സ് രോഗം സ്ഥിരീകരിച്ചു. കൂവേരിയിലെ എ കമലാക്ഷി എന്നവരുടെ മൂന്നു പശുക്കള്‍ മരണപ്പെട്ടത് ആന്ത്രാക്‌സ് രോഗം മൂലമാണെന്നു തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറുടെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. നേരത്തേ ചെങ്ങളായി വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്റെ പരിശോധനയിലും ആന്ത്രാക്‌സ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരുന്നു. ഡിസീസ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി പശുക്കളുടെ സാംപിളുകള്‍ ഓഫിസ് ലാബില്‍ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം സാമ്പിളുകള്‍ കണ്ണൂരിലെ മൃഗസംരക്ഷണ വകുപ്പ് റീജ്യണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണത്തിനായി തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ക്ക് കൈമാറിയത്. ഇതിന്റെ ഫലം പുറത്തുവന്നപ്പോഴാണ്
ആന്ത്രാക്‌സ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) കീഴ്ഘടകങ്ങള്‍ക്ക് വിവരം കൈമാറുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ആന്ത്രാക്‌സ് എന്ന മാരകമായ അസുഖത്തിനു കാരണം ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയയാണെന്നു നേരത്തേ കണ്ടെത്തിയികുന്നു. ഇതിന്റെ വിവിധ രൂപങ്ങള്‍ മരണകാാരണമാണ്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്‌സ് ബാധിക്കുന്നത്. മൃഗങ്ങള്‍ക്ക് മനുഷ്യരില്‍ ഈ രോഗം പരത്താന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്കു തിരിച്ചു മൃഗങ്ങളില്‍ രോഗം പരത്താന്‍ കഴിയില്ല.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT