Kerala

കാറ്ററിങ് തൊഴിലാളികള്‍ക്ക് സാമ്പത്തിക പക്കേജ് പ്രഖ്യാപിക്കുക: അഡ്വ. എഎ റഹിം

പ്രത്യക്ഷമായും, പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കാറ്ററിങ് മേഖല അതിരൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്.

കാറ്ററിങ് തൊഴിലാളികള്‍ക്ക് സാമ്പത്തിക പക്കേജ് പ്രഖ്യാപിക്കുക: അഡ്വ. എഎ റഹിം
X

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ കടുത്ത നിയന്ത്രണ മൂലം നിശ്ചലമായ കാറ്ററിങ് തൊഴിലാളികളുടെ നിലനില്‍പ്പിനായി അടിയന്തര സാമ്പത്തിക പക്കേജ് പ്രഖ്യാപിക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ടേഡ് യൂനിയന്‍ (എസ്ഡിറ്റിയു) സംസ്ഥാന സെക്രട്ടറി അഡ്വ. എഎ റഹിം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവാഹം ഉള്‍പ്പെടെ പൊതു ചടങ്ങുകള്‍ നടക്കാത്തതിനാല്‍ പ്രത്യക്ഷമായും, പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കാറ്ററിങ് മേഖല അതിരൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. പലതും പണയപ്പെടുത്തിയും, ബാങ്ക് വായ്പയെടുത്തും വാങ്ങിയ വാഹനവും തൊഴില്‍ സാധന സാമഗ്രികളും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ വായ്പ തിരിച്ചടവ് പോലും സാധ്യമാകാത്ത സഹചര്യത്തിലാണ്.

ജീവിതം വഴിമുട്ടിയ തൊഴിലാളികളുടെ നിലനില്‍പ്പിനായി വൈദ്യുതി ഫിക്‌സിഡ് ചാര്‍ജ് ഒഴിവാക്കുക, ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യകള്‍ കാറ്ററിങ് മേഖലക്കും നല്‍കുക, വായ്പ തിരിച്ചടവിന് രണ്ട് വര്‍ഷത്തെ മോറോട്ടറിയം പ്രഖ്യാപിക്കുക, പ്രോട്ടോക്കോള്‍ പാലിച്ച് കുടുതല്‍ ഇളവുകള്‍ അനുവദിക്കുക, ക്ഷേമനിധി ഏര്‍പ്പെടുത്തുക, സമാശ്വാസ സഹായം നല്‍കുക എന്നീശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും എസ്ഡിടിയു നിവേദനം സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it