ഐഫോൺ കിട്ടിയത് കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫിന്; തൻ്റെ സ്റ്റാഫിന് വാച്ച് ലഭിച്ചു: ചെന്നിത്തല
മൊബൈൽ ഫോൺ, വാച്ചുകൾ, വിമാന ടിക്കറ്റുകൾ ഒക്കെ പലർക്കും നറുക്കെടുപ്പിൽ കിട്ടി. എന്റെ പേഴ്സണൽ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തിൽ ഒരു വാച്ച് കിട്ടി.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന പറഞ്ഞ പ്രകാരം തനിക്ക് ഐ ഫോൺ നൽകിയെന്ന യൂണിടാകിന്റെ സത്യവാങ്മൂലത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിപാടിയിൽ പങ്കെടുത്തവരിൽ ഫോൺ ലഭിച്ച മൂന്നു പേരെ കണ്ടെത്തി. അതിലൊരാൾ മുൻ ആഭ്യന്തരമന്ത്രി കൂടിയായി കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ പി രാജീവനാണ്. അദ്ദേഹത്തിന് നറുക്കെടുപ്പിൽ മൊബൈൽ ലഭിച്ചത് ഞാൻ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പിൽ കിട്ടിയതാണ്. അദ്ദേഹം ഇപ്പോൾ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറാണ്. ഫോൺ കിട്ടിയവരുടെ ചിത്രങ്ങളും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ഹാജരാക്കി.
മൊബൈൽ ഫോൺ, വാച്ചുകൾ, വിമാന ടിക്കറ്റുകൾ ഒക്കെ പലർക്കും നറുക്കെടുപ്പിൽ കിട്ടി. എന്റെ പേഴ്സണൽ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തിൽ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതിൽ ഒരു അപകാതയും ഞാൻ കാണുന്നില്ല. അത് നറുക്കെടുപ്പിൽ കിട്ടിയതാണ്. എല്ലാം വിതരണം ചെയതത് ഞാനല്ല. ഞാൻ ഫോൺ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ ഞാൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവൻ ഈ ചടങ്ങിൽ പങ്കെടുത്തില്ലേ. മൂന്ന് ഫോൺ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകൾ എവിടെ?. ബിൽ വിശദാംശവും ഐഎംഇഐ നമ്പറും സഹിതം ആർക്കൊക്കെയാണ് ഫോൺ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ഡിജിപിക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMT