Kerala

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രായേലിനെ പിന്തുണക്കുന്നു: മുഖ്യമന്ത്രി

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രായേലിനെ പിന്തുണക്കുന്നു:  മുഖ്യമന്ത്രി
X

കൊച്ചി: അമേരിക്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കന്‍ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രായേലിനെയും അദേഹം വിമര്‍ശിച്ചു. ഇസ്രായേല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകള്‍ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രായേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലോകത്തിന്റെ നീതി ന്യായ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ കുറ്റവാളികളാണ്. ഇസ്രായേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് ഫലസ്തീനില്‍ തന്നെ ആണ്. ഇറാന്‍ നേരെ ഇസ്രായേല്‍ ഏകപക്ഷീയമായ ആക്രമണം നടത്തി. ഇന്ന് ലോക രാഷ്ട്രങ്ങള്‍ ഇസ്രായേലിനെതിരെ ഒന്നിച്ച് ആണിനിരക്കുമ്പോള്‍ നമുക്ക് അണിനിരക്കാന്‍ ആകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. നമ്മുടെ ചേരിചേരാനയം എവിടെയാണെന്നും എല്ലാം കളഞ്ഞു കുളിച്ചില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെ രാജ്യത്ത് കടുത്ത ആക്രമണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നു. വര്‍ഗീയതയുടെ സംരക്ഷകരായി സര്‍ക്കാര്‍ നില്‍കുന്നു. ദശാബ്ദങ്ങളായി ജീവിക്കുന്നവരോട് നിങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ലെന്ന സമീപനം സ്വീകരിക്കുന്നു. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ക്ക് മതനിരപേക്ഷതയല്ല ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it