Kerala

അമ്പൂരി കൊലക്കേസ്: തെളിവെടുപ്പ് തുടരുന്നു; അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പ്രതികള്‍ക്കായി ഇന്നുതന്നെ അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്നു പ്രതികള്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലിസിന്റെ നിഗമനം.

അമ്പൂരി കൊലക്കേസ്: തെളിവെടുപ്പ് തുടരുന്നു; അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
X

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ ഒന്നാം പ്രതി അഖില്‍ ആര്‍ നായരുമായി അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചു. ജൂണ്‍ 21ന് രാഖിയെ കാറില്‍ കയറ്റിയ നെയ്യാറ്റിന്‍കരയിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് രാഖിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അമ്പൂരിയിലെ സ്ഥലത്തേക്ക് അഖിലിനെ എത്തിച്ചിട്ടുണ്ട്. ഇവിടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. വലിയ പോലിസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് തെളിവെടുപ്പ്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അഖിലിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലെത്തിക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. പ്രതികള്‍ക്കായി ഇന്നുതന്നെ അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്നു പ്രതികള്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലിസിന്റെ നിഗമനം. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍, സുഹൃത്തായ മൂന്നാംപ്രതി ആദര്‍ശ് എന്നിവര്‍ റിമാന്റിലാണ്.

Next Story

RELATED STORIES

Share it