- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്പൂരി കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
തിരുവനന്തപുരം: അമ്പൂരിയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് ഇന്നു പോസ്റ്റമോര്‍ട്ടം ചെയ്യുക. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
അമ്പൂരിക്കടുത്ത് തോട്ടുമുക്കില്‍ നിന്നു സുഹൃത്തായ അഖിലിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖിയെ കഴിഞ്ഞ മാസം 21 മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന വിവരം കിട്ടിയത്. ഇതെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രാഖിയുമായി പ്രണയത്തിലായിരുന്ന അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് കരുതുന്നത്. അഖിലിന്റെ തീരുമാനത്തെ എതിര്‍ത്ത രാഖിയെ അഖിലും സഹോദരന്‍ രാഹുലും ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലിസ് നിഗമനം.
സംഭവത്തില്‍ ആദര്‍ശ് പോലിസ് കസ്റ്റഡിയിലാണ്. ഒളിവില്‍പോയ അഖിലിനും സഹോദരന്‍ രാഹുലിനും വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















