Kerala

മഞ്ജു വാര്യരുടെ പരാതി: സനല്‍കുമാര്‍ ശശിധരന് ജാമ്യം

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സനല്‍കുമാര്‍ ശശിധരന് ജാമ്യം നല്‍കിയത്

മഞ്ജു വാര്യരുടെ പരാതി: സനല്‍കുമാര്‍ ശശിധരന് ജാമ്യം
X

കൊച്ചി: സമൂഹമാധ്യമങ്ങളിലുടെ അപമാനിക്കുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം.ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സനല്‍കുമാര്‍ ശശിധരന് ജാമ്യം നല്‍കിയത്.പോലിസ് സ്‌റ്റേഷനില്‍ നിന്നും ജാമ്യത്തില്‍ വിടാന്‍ പോലിസ് ശ്രമിച്ചിരുന്നുവെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന സനല്‍കുമാറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.ഇന്നലെയാണ് സനല്‍കുമാര്‍ ശശിധരനെ പാറശാലയില്‍ നിന്നും പോലിസ് കസ്റ്റഡിയില്‍ എടുത്തത്.തുടര്‍ന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

അന്വേഷണവുമായി സനല്‍കമാര്‍ ശശിധരന്‍ സഹകരിക്കുന്നില്ലെന്നും സനല്‍കുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.സനല്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഫോണില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതേ സമയം തന്റെ അറസ്റ്റ് ഗുഢാലോചനയുടെ ഭാഗമാണെന്നാണ് സനല്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

Next Story

RELATED STORIES

Share it