Kerala

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: പോലിസും വിജിലന്‍സും അന്വേഷണം തുടങ്ങി; ഇടനിലക്കാരന്റെ വീട്ടില്‍ പരിശോധന

വ്യാജ രേഖ നിര്‍മിക്കാന്‍ ഇടനില നിന്നുവെന്നു പറയുന്ന ആലുവ സ്വദേശിയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും പോലിസും വിജിലന്‍സും എത്തി രേഖകള്‍ പരിശോധിച്ചു. വ്യാജ രേഖ ചമയ്ക്കുന്നതിനായി ഇടനിലക്കാരന് ഏഴു ലക്ഷം രൂപ നല്‍കിയെന്ന് പറയുന്ന സ്ഥലം ഉടമയുടെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടു.ഇടനിലക്കാരന്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവാണെന്നും സ്ഥല ഉടമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: പോലിസും വിജിലന്‍സും അന്വേഷണം തുടങ്ങി; ഇടനിലക്കാരന്റെ വീട്ടില്‍ പരിശോധന
X

കൊച്ചി:ആലുവ ചൂര്‍ണിക്കരയിലെ തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പോലിസും വിജിലന്‍സും അന്വേഷണം ആരംഭിച്ചു. വ്യാജ രേഖ നിര്‍മിക്കാന്‍ ഇടനില നിന്നുവെന്നു പറയുന്ന ആലുവ സ്വദേശിയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും പോലിസും വിജിലന്‍സും എത്തി രേഖകള്‍ പരിശോധിച്ചു.തുടര്‍ന്ന് വിജിലന്‍സ് സംഘം ഇവിടുത്തെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തി.വ്യാജ രേഖ ചമയ്ക്കുന്നതിനായി ഇടനിലക്കാരന് ഏഴു ലക്ഷം രൂപ നല്‍കിയെന്ന് പറയുന്ന സ്ഥലം ഉടമയുടെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടു.ഇദ്ദേഹം കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവാണെന്നും തിരുവനന്തപരുത്തും എറണാകൂളത്തും ഉദ്യോഗസ്ഥര്‍ക്കിടയില്‍ തനിക്ക് സ്വാധിനമുണ്ടെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും സ്ഥല ഉടമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.സംഭവത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെത്തി രേഖകള്‍ പരിശോധിച്ചു.

ചൂര്‍ണിക്കര പഞ്ചായത്തിലെ 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്ക് മു്മ്പാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. അതിനു ശേഷം ഇവിടെ നിരവധി ഗോഡൗണുകളും നിര്‍മിച്ചു. ദേശീയപാതതേയാട് ചേര്‍ന്ന് കിടക്കുന്ന ഈ ഭൂമിക്ക് കോടികളാണ് വില. ഈഭൂമി പുരയിടമാക്കുന്നതിനാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ രേഖ നിര്‍മിച്ചത്. ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് കമ്മീഷണറേറ്റ് തിരുവനന്തപുരം മ്യൂസിയം പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നല്‍കിയ എല്ലാ ഉത്തരവുകളും പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it