Kerala

കൊവിഡ് പ്രതിരോധം: ബുധനാഴ്ച സർവകക്ഷിയോഗം ചേരും

ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക.

കൊവിഡ് പ്രതിരോധം: ബുധനാഴ്ച സർവകക്ഷിയോഗം ചേരും
X

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട അവലോകനത്തിനായി സംസ്ഥാനത്ത് സർവകക്ഷിയോഗം ചേരും. ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക. പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ സർവകക്ഷി യോഗം ചേരുന്നത്.

മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഈ യോഗത്തിൽ പങ്കെടുക്കും. വീഡിയോ കോൺഫറൻസിൽ, വിവിധ സ്ഥലങ്ങളിൽനിന്നുള്ള നേതാക്കളും പങ്കെടുക്കും. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് എല്ലാ കക്ഷികളുടെയും പിന്തുണ നൽകുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it