Kerala

സിപിഎം ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തെ ഭയപ്പെടുന്നു: ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ

മതേതര രാഷ്ട്രീയം ഹിംസാത്മക ഹിന്ദുത്വത്തിന് ക്രമേണ വഴിമാറുകയും ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

സിപിഎം ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തെ ഭയപ്പെടുന്നു: ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ
X

മലപ്പുറം: ആശയപരമായി നിലനിൽപ്പ് നഷ്ടപ്പെട്ട സിപിഎം ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ വർഗീയപരാമർശം നടത്തുന്നത് ഇസ്‌ലാമിന്റെ വിമോചന സന്ദേശത്തെ ഭയപ്പെടുന്നത് മൂലമാണെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാൻ ബാഖവി പ്രസ്താവനയിൽ പറഞ്ഞു.

മതേതര രാഷ്ട്രീയം ഹിംസാത്മക ഹിന്ദുത്വത്തിന് ക്രമേണ വഴിമാറുകയും ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഈ സമയത്തും സിപിഎം പഠനകേന്ദ്രങ്ങളും നേതാക്കളും മുസ്ലിം വിരുദ്ധ വെറുപ്പുൽപാദന കേന്ദ്രങ്ങളായി സംഘപരിവാർ ഭാഷയിൽ സംസാരിക്കുന്നത് മുസ്ലിം ബഹുജനജനങ്ങൾ തിരിച്ചറിയണം.

മർദ്ദിത ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊളളാൻ പ്രത്യയശാസ്ത്രപരമായി തന്നെ കടപ്പെട്ട സിപിഎം മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ആശയ ദാരിദ്ര്യമാണ്. പാർട്ടിയുടെ നിലപാടില്ലായ്മയിൽ മനം മടുത്ത് അണികൾ തീവ്ര കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും തീവ്രഹിന്ദുത്വത്തിലേക്കും ചേക്കേറുമ്പോൾ ആരോഗ്യകരമായി തിരുത്തേണ്ടതിനു പകരം ഇസ്‌ലാമിനെ ചീത്ത പറഞ്ഞ് ആർഎസ്എസിന് ബദലാവാനാണ് ശ്രമിക്കുന്നത്.

കമ്മ്യൂണിസം തളരുകയും കീഴാള ജനതയ്ക്ക് കരുത്തു പകരാൻ ഇസ്‌ലാമിന്റെ വിമോചനപരമായ രാഷ്ട്രീയ ഉള്ളടക്കത്തിന് ശേഷിയുണ്ടെന്ന് കാണുകയും ചെയ്യുന്നതിനാലാണ് സിപിഎം നേതാക്കൾ മുസ്ലിംകൾക്കെതിരേ ഹാലിളകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it