കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കി. ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്കാണ് പ്രവേശന വിലക്ക്.

ശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഏഴു ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്.

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗികമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top