Kerala

ആലപ്പുഴയില്‍ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; മൂന്നുപേര്‍ അറസ്റ്റില്‍

പള്ളിപ്പാട് കൊണ്ടരേത്ത് പടീറ്റതില്‍ രാജന്‍ (75) ആണ് കൊല്ലപ്പെട്ടത്.

ആലപ്പുഴയില്‍ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; മൂന്നുപേര്‍ അറസ്റ്റില്‍
X

ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടി. പള്ളിപ്പാട് കൊണ്ടരേത്ത് പടീറ്റതില്‍ രാജന്‍ (75) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവരെ പോലിസ് അറസ്റ്റുചെയ്തു. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

പ്രതികള്‍ രാജനില്‍നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. കഴിഞ്ഞ 10നാണ് വിമുക്ത ഭടന്‍കൂടിയായ രാജനെ കാണാതായത്. പള്ളിപ്പാട്ടെ ഒരു വീടിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it